ധനകാര്യ മന്ത്രാലയം

മാർച്ച് മാസത്തെ ചരക്ക് സേവന നികുതി വിഹിതമായി, ക്രെഡിറ്റ് ലഡ്ജർ സംവിധാനത്തിൽ അവശേഷിക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിയമപരമായി ഉപയോഗപ്പെടുത്താൻ നികുതിദായകർക്ക് അവസരം 

Posted On: 21 MAR 2021 11:58AM by PIB Thiruvananthpuram

 

 

 

നികുതി വിഹിതം പണമായി തന്നെ നൽകണമെന്ന് ചില ജി എസ് ടി ഉദ്യോഗസ്ഥർഫോൺ കോളുകൾവാട്സ്ആപ്പ്മെസേജുകൾ പോലെയുള്ള അനൗദ്യോഗിക വിനിമയ മാധ്യമങ്ങൾ വഴി

നികുതിദായകരോട് ആവശ്യപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ചരക്ക് സേവന നികുതിയിൽ നിന്നുള്ള പ്രതീക്ഷിത വരുമാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്  നീക്കമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  

 

എന്നാൽ ഇത്തരത്തിൽ ഒരു നിർദ്ദേശവും കേന്ദ്ര സർക്കാരോകേന്ദ്ര പരോക്ഷ നികുതി & കസ്റ്റംസ് ബോർഡോ (CBIC),  

പുറപ്പെടുവിച്ചിട്ടില്ല എന്നത് വ്യക്തമാക്കുകയാണ്.

 

നിലവിലെ സംവിധാനം അനുസരിച്ച്നടപ്പ് സാമ്പത്തിക വർഷത്തെ അവസാന മാസമായ 2021 മാർച്ചിലെ ചരക്ക് സേവന നികുതി വിഹിതമായിതങ്ങളുടെ ക്രെഡിറ്റ് ലെഡ്ജർ സംവിധാനത്തിൽ അവശേഷിക്കുന്ന ഇന്പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗപ്പെടുത്താൻ നികുതിദായകർക്ക് അവസരമുണ്ട്.

 

 

****************************



(Release ID: 1706532) Visitor Counter : 144