രാജ്യരക്ഷാ മന്ത്രാലയം

ഇന്തോ-ഉസ്ബെക്കിസ്ഥാൻ സേന പരിശീലനം, ഡസ്റ്റലിക് അഭ്യാസത്തിന് റാണിഖേത്തിൽ സമാപനം  

Posted On: 19 MAR 2021 4:50PM by PIB Thiruvananthpuram


ഇന്തോ-ഉസ്ബക്കിസ്ഥാൻ സംയുക്ത സേന പരിശീലനം, 'എക്സർസൈസ് ഡസ്റ്റലിക്കിന്റെ' രണ്ടാം പതിപ്പ്, 2021 മാർച്ച് 19 വെള്ളിയാഴ്ച സമാപിച്ചു. 

2021 മാർച്ച് 10ന് ആരംഭിച്ച സൈനിക പരിശീലനത്തിൽ, നഗര സാഹചര്യങ്ങളിൽ അടക്കമുള്ള വിഘടനവാദ പ്രതിരോധപ്രവർത്തനങ്ങൾ/തീവ്രവാദ വിരുദ്ധ നടപടികൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകപ്പെട്ടു. ഒപ്പം യുദ്ധഉപകരണങ്ങളുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിന് സഹായകരമായ അനുഭവങ്ങളുടെ പങ്കുവെക്കലും ഇതിന്റെ ഭാഗമായി നടന്നു.

ഔദ്യോഗിക-സാമൂഹ്യപരമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അഭ്യാസം ഇരു സേനകൾക്കും അവസരമൊരുക്കി.

 

കഠിനമായ പരിശീലനത്തിനുശേഷം ഇരു സേനകളും തങ്ങളുടെ പ്രഹരശേഷി വ്യക്തമാക്കുന്ന പ്രദർശനങ്ങളിലും പങ്കെടുത്തു. സൈനിക നടപടികളിൽ തീവ്രവാദ സംഘങ്ങൾക്ക് മേൽ ഇരു
സേനകൾക്കുമുള്ള ആധിപത്യവും ഇന്ത്യ ഉസ്ബെക്കിസ്ഥാൻ സൈനികർ പ്രദർശിപ്പിച്ചു
 
 
RRTN/SKY
 
****
 
 

(Release ID: 1706119) Visitor Counter : 159


Read this release in: English , Urdu , Hindi , Punjabi