തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ ദ്വിവത്സര തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് .
प्रविष्टि तिथि:
17 MAR 2021 2:04PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 17, 2021
കേരളത്തിൽ നിന്നുള്ള രാജ്യസഭയിലെ അംഗങ്ങളായ ശ്രീ . അബ്ദുൽ വഹാബ്, . ശ്രീ കെ കെ രാഗേഷ്, ശ്രീ . വയലാർ രവി എന്നിവരുടെ കാലാവധി 2021 ഏപ്രിൽ 21 ന്അവസാനിക്കുകയാണ്.
ഒഴിവ് വരുന്ന ഈ സീറ്റുകളിലേക്ക് താഴെപ്പറയുന്ന സമയക്രമം അനുസരിച്ച് ദ്വിവത്സര തിരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരിക്കുന്നു.
*വിജ്ഞാപനം പുറപ്പെടുവിക്കൽ - 2021 മാർച്ച് 24 (ബുധനാഴ്ച)
*നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി - 2021 മാർച്ച് 31 (ബുധനാഴ്ച)
*പത്രികകളുടെ സൂക്ഷ്മ പരിശോധന- 2021 ഏപ്രിൽ 3 (ശനിയാഴ്ച)
* വോട്ടെടുപ്പ് - 2021 ഏപ്രിൽ 12 (തിങ്കളാഴ്ച)
*വോട്ടെടുപ്പ് സമയം - രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
* വോട്ടെണ്ണൽ - 2021 ഏപ്രിൽ 12 (തിങ്കളാഴ്ച) വൈകിട്ട് 5 ന്
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ട അവസാന തീയതി -
2021 ഏപ്രിൽ 16 (വെള്ളിയാഴ്ച)
മേൽപ്പറഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളിൽ, കോവിഡ് പ്രതിരോധ നിയന്ത്രണ നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പാക്കാൻ സംസ്ഥാന സർവീസിൽ നിന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം എന്ന് കേരള ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്
കൂടാതെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ നിരീക്ഷകനായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്
IE/SKY
(रिलीज़ आईडी: 1705467)
आगंतुक पटल : 170