ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നു

Posted On: 16 MAR 2021 1:24PM by PIB Thiruvananthpuram




ന്യൂഡൽഹി , മാർച്ച് 16, 2021

കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാതങ്ങളും, കോവിഡ് രോഗബാധിതരും കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരും നേരിടുന്ന വിവേചനങ്ങളും അഭിസംബോധന ചെയ്യുകയെന്നത്    കോവിഡ്-19 ആശയവിനിമയ തന്ത്രത്തിൽ പ്രധാനമാണ്. പ്രധാന വികസന പങ്കാളികളുടെ പിന്തുണയോടെ സാമൂഹിക പ്രത്യാഘാതങ്ങൾ നേരിടുന്നതിനുള്ള  പ്രചാരണം ആരംഭിച്ചു. ഇക്കാര്യത്തിൽ, ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചു:

i. മുൻ‌കൂട്ടി റെക്കോർഡുചെയ്‌ത ഫോൺ സന്ദേശങ്ങൾ വഴി 12 ലക്ഷം ആശ, എഎൻ‌എമ്മുമാരിൽ സാമൂഹിക പ്രത്യാഘാതങ്ങളും വിവേചനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ  എത്തിച്ചു.

     ii. വെബ്‌സൈറ്റ്, ദൂരദർശൻ, റേഡിയോ, മറ്റ്  ഏജൻസികൾ എന്നിവയിലൂടെ ആരോഗ്യസംരക്ഷണ സേവന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പ്രചോദനാത്മകമായ വാർത്തകൾ പ്രചരിപ്പിച്ചു.

iii. മാധ്യമങ്ങൾ, കമ്മ്യൂണിറ്റി റേഡിയോ, യുവാക്കൾ, സന്നദ്ധപ്രവർത്തകർ, സാമൂഹിക ആരോഗ്യ പ്രവർത്തക ശൃംഖലകൾ എന്നിവ വഴി സാമൂഹിക പ്രത്യാഘാതങ്ങൾ നേരിടുന്നത് സംബന്ധിച്ച നിർണായക സന്ദേശം പ്രചരിപ്പിച്ചു.

  iv. കോവിഡ്-19 അനുബന്ധ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി നിരവധി ഓഡിയോ വീഡിയോകൾ, വിവരദായക കൈപ്പുസ്തകങ്ങൾ, സാമൂഹ്യ  മാധ്യമ സൃഷ്ടികൾ എന്നിവ വികസിപ്പിക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും സംസ്ഥാന സർക്കാർ ശൃംഖലകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

v. കോവിഡ്-19 രോഗികളുടെ വസതികൾക്ക് പുറത്ത് പോസ്റ്ററുകളോ മറ്റ് അടയാളങ്ങളോ ഒട്ടിക്കരുതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശം  നൽകി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ 22 ന് എപിഡെമിക് ഡിസീസസ് (ഭേദഗതി) ഓർഡിനൻസ് കൊണ്ടുവന്നു. ഈ ഓർഡിനൻസ് 2020 സെപ്റ്റംബർ 29 ന് പാർലമെന്റ് പാസാക്കി  വിജ്ഞാപനം  ചെയ്തു. ആരോഗ്യപ്രവർത്തകരെ  ഉപദ്രവിക്കുന്നതിന് കാരണമാകുന്ന സാമൂഹിക വിവേചനപരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്ന ഏതൊരു വ്യക്തിക്കെതിരെയും അല്ലെങ്കിൽ ആരോഗ്യപ്രവർത്തകർ ചുമതലകൾ നിറവേറ്റുന്ന ജോലി സാഹചര്യങ്ങളിൽ  വിവേചനപരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത്തിനെതിരെയും  നടപടി സ്വീകരിക്കുന്നു. വിവേചനപരമായ പെരുമാറ്റത്തിൽ നടപടിയെടുക്കാൻ ഈ നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്നു.

കേന്ദ്ര  ആരോഗ്യ-കുടുംബക്ഷേമ സഹ മന്ത്രി അശ്വിനി കുമാർ ചൗബെ ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

IE/SKY


(Release ID: 1705120) Visitor Counter : 192