ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യൻ കോവിഡ് -19 വാക്സിനുകൾക്കായുള്ള ആവശ്യകത

പോസ്റ്റഡ് ഓണ്‍: 16 MAR 2021 1:25PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 16, 2021


വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ നിർമ്മിതകോവിഡ് 19 വാക്സിനുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്   നിരവധി അഭ്യർത്ഥനകൾ കേന്ദ്ര  വിദേശ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ  ആഭ്യന്തര ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത്, വരും ആഴ്ചകളിലും മാസങ്ങളിലും  അവ പങ്കാളി രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നത്  ഘട്ടം ഘട്ടമായി തുടരുമെന്ന് 2021 ജനുവരി 19 ന് ഒരു പത്രക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വിദേശത്തേക്ക്  വിതരണം ചെയ്യുമ്പോൾ ആഭ്യന്തര നിർമ്മാതാക്കളുടെ കൈവശം  ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനു പര്യാപ്തമായ  സ്റ്റോക്കുകൾ ഉണ്ടെന്നു  ഉറപ്പാക്കും .

 കേന്ദ്ര  ആരോഗ്യ-കുടുംബക്ഷേമ സഹ  മന്ത്രി ശ്രീ . അശ്വിനി കുമാർ ചൗബേ ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

IE

 

 

****

 


( റിലീസ് ഐ.ഡി: 1705100) സന്ദര്‍ശക കൗണ്ടര്‍ : 198
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Bengali , Odia , Telugu