ഉപരാഷ്ട്രപതിയുടെ കാര്യാലയം
ദാരിദ്ര്യം, അഴിമതി, മറ്റ് സാമൂഹിക തിന്മകൾ എന്നിവ ഇല്ലാതാക്കാൻ സമഗ്രമായ ശ്രമങ്ങൾ നടത്തണമെന്ന് ഉപരാഷ്ട്രപതി
Posted On:
12 MAR 2021 12:38PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 12, 2021
സാമ്പത്തികമായി ശക്തമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ദാരിദ്ര്യം, നിരക്ഷരത, അഴിമതി, ലിംഗ വിവേചനം പോലുള്ള സാമൂഹിക തിന്മകൾ എന്നിവ ഇല്ലാതാക്കുന്നതിനുള്ള സമഗ്രമായ ശ്രമങ്ങൾക്ക് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. അത് നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികൾക്ക് ഒരു യഥാർത്ഥ ശ്രദ്ധാഞ്ജലിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിയുടെ 75 ആം വാര്ഷികാഘോങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 75 ആഴ്ചത്തെ ഉത്സവമായ 'ആസാദി കാ അമൃത് മഹോത്സവ്' ആരംഭിച്ച വേളയിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മഹാത്മാ ഗാന്ധിയും എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളും നമുക്ക് നൽകിയ പൈതൃകം അനുസ്മരിക്കാനുള്ള അവസരമാണിതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
സബർമതി മുതൽ ദാണ്ടി വരെ ഇന്ന് ആരംഭിച്ച 25 ദിവസം നീളുന്ന പദയാത്രയെകുറിച്ച് പരാമർശിച്ച ശ്രീ നായിഡു, കഠിനാധ്വാനത്തിലൂടെ നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഉചിതമായ ആഘോഷമാണിതെന്നും പറഞ്ഞു.
ഉപസംഹാരമായി, ഉപരാഷ്ട്രപതി ജനങ്ങളോട് വലിയ തോതിൽ മുന്നോട്ട് വരാനും മഹോത്സവത്തിൽ സജീവമായി പങ്കെടുക്കാനും രാജ്യത്തിൻറെ ജനാധിപത്യ റിപ്പബ്ലിക്കിന്റെ വേരുകൾ ശക്തിപ്പെടുത്താനും അഭ്യർത്ഥിച്ചു. അദ്ദേഹം മഹോത്സവത്തിന് മഹത്തായ വിജയം ആശംസിച്ചു.
RRTN/SKY
(Release ID: 1704329)
Visitor Counter : 354