രാഷ്ട്രപതിയുടെ കാര്യാലയം

ലോക വേദിയിൽ ഇന്ത്യ തിളങ്ങുന്നതിനായി പങ്ക് നിർവഹിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ട്: രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്

Posted On: 10 MAR 2021 12:03PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 10, 2021

ലോക വേദിയിൽ ഇന്ത്യ തിളങ്ങുന്നതിനായി പങ്ക് നിർവഹിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്നു രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. വെല്ലൂരിൽ തിരുവള്ളുവർ സർവകലാശാലയുടെ പതിനാറാമത് വാർഷിക ബിരുദദാന ചടങ്ങിനെ ഇന്ന് (മാർച്ച്‌ 10, 2021) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ഗ്രാമീണ, പാർശ്വവൽകൃത മേഖലയിലേക്ക് വികസിച്ചത് ഏറെ സംതൃപ്തി നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയയിലൂടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിദ്യാഭ്യാസ സമ്പ്രദായമായി ഇന്ത്യ മാറി.

സ്ഥാപിതമായതിന് ശേഷം ഏകദേശം രണ്ട് ദശാശബ്ദത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ തിരുവള്ളുവർ സർവകലാശാല രാജ്യത്തെ പ്രശസ്തമായ സർവകലാശാലകളിൽ ഒന്നായി മാറിയതായി അദ്ദേഹം പറഞ്ഞു.

സർവകലാശാലയിലെ 65 ശതമാനം വിദ്യാർഥികളും പെൺകുട്ടികളാണ് എന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. അക്കാദമിക മികവിന് സ്വർണമെഡൽ ലഭിച്ച 66 വിദ്യാർഥികളിൽ, 55 പേരും പെൺകുട്ടികളാണ്. അതുപോലെ ഇന്ന് ഡോക്ടറേറ്റ് ബിരുദം ലഭിച്ച 217 ഗവേഷകരിൽ, 100 പേർ വനിതകളാണ്.
 
രാഷ്ട്രപതിയുടെ പ്രസംഗത്തിനായി  ഇവിടെ ക്ലിക്കുചെയ്യുക
 
https://static.pib.gov.in/WriteReadData/userfiles/Thiruvalluvar%20University%20Speech%20-090321.pdf
 
 
RRTN/SKY
 


(Release ID: 1703776) Visitor Counter : 120