തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്, 2021- ദേശീയ/സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്ക് പ്രക്ഷേപണ/ സംപ്രേഷണ സമയം അനുവദിക്കുന്നത് സംബന്ധിച്ച്

Posted On: 09 MAR 2021 4:17PM by PIB Thiruvananthpuram

 ന്യൂഡൽഹി, മാർച്ച് 09, 2021

കോവിഡ് മഹാമാരിയും, സമ്പർക്കേതര പ്രചാരണത്തിന്റെ വർധിച്ച ആവശ്യകത കണക്കിലെടുത്തും , കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ, പ്രസാർ ഭാരതി കോർപ്പറേഷനുമായുള്ള  കൂടിയാലോചനക്കു ശേഷം 
നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഓരോ ദേശീയ പാർട്ടിക്കും അംഗീകാരമുള്ള സംസ്ഥാന പാർട്ടികൾക്കും, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിൽ   അനുവദിച്ച പ്രക്ഷേപണ/സംപ്രേഷണ സമയം ഇരട്ടിയാക്കാൻ തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട് 2021 മാർച്ച് 9 ന് കമ്മിഷൻ പുറത്തിറക്കിയ  ഓർഡർ No.437/TA-LA/1/2021/ പകർപ്പ് ചുവടെ നൽകിയിരിക്കുന്നു:

 

http://164.100.117.97/WriteReadData/userfiles/ECI%20Order%209th%20March%202021.pdf
 
 
RRTN/SKY


(Release ID: 1703542) Visitor Counter : 129