ഉപരാഷ്ട്രപതിയുടെ കാര്യാലയം

പുനസ്ഥാപനം, ഗവേഷണം, പുനരാവിഷ്കരണം എന്നിവ കോവിഡ്19-നെതിരായ ആഗോള പോരാട്ടത്തിൽ മാർഗദീപം ആകുന്നതിന് ഇന്ത്യയെ സഹായിച്ചു: ഉപരാഷ്ട്രപതി

Posted On: 07 MAR 2021 1:16PM by PIB Thiruvananthpuram

 

 

പുനസ്ഥാപനം, ഗവേഷണം, പുനരാവിഷ്കരണം എന്നിവ കോവിഡ്19- നെതിരായ ആഗോള പോരാട്ടത്തിൽ മാർഗദീപം ആകുന്നതിന് ഇന്ത്യയെ സഹായിച്ചതായി ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് അഭിപ്രായപ്പെട്ടു. മഹാമാരി ഉയർത്തിയ വെല്ലുവിളികൾ നേരിടുന്നതിന് സാങ്കേതികപരമായ പരിഹാരം കണ്ടെത്തുന്നതിന് അക്ഷീണം പരിശ്രമിച്ച ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും അദ്ദേഹം പ്രശംസിച്ചു.

 

ന്യൂ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ഫരീദാബാദ് ഇ എസ് ഐ സി മെഡിക്കൽ കോളേജിന്റെ ആദ്യ ബിരുദദാനച്ചടങ്ങ് അദ്ദേഹം അഭിസംബോധന ചെയ്തു.

 

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നമ്മുടെ ഡോക്ടർമാർ, ഗവേഷകർ, നയ കർത്താക്കൾ എന്നിവർ യഥാസമയം സ്വീകരിച്ച കൃത്യമായ നടപടികളെ അദ്ദേഹം പ്രശംസിച്ചു. അവശ്യവസ്തുക്കൾ ആയ സർജിക്കൽ ഗ്ലൗസ്, പി പി ഇ കിറ്റ്, ഫേസ് മാസ്ക്, വെന്റിലേറ്റർ, വാക്സിൻ എന്നിവയുടെ നിർമ്മാണം വർദ്ധിപ്പിച്ച ഇന്ത്യയിലെ വ്യവസായ രംഗത്തെയും  അദ്ദേഹം അഭിനന്ദിച്ചു.

 

കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ സന്തോഷ് കുമാർ ഗങ്വർ ചടങ്ങിൽ സംബന്ധിച്ചു.



(Release ID: 1703462) Visitor Counter : 144