ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു



ഇന്ന് രാവിലെ ഏഴ് മണി വരെ 1.94 കോടി ഡോസ് വാക്‌സിന്‍ നല്‍കി.

കഴിഞ്ഞ 24 മണിക്കൂറില്‍ 15 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ നല്‍കി.

Posted On: 06 MAR 2021 11:14AM by PIB Thiruvananthpuram

 

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ 82% വും ഈ സംസ്ഥാനങ്ങളില്‍ നിന്ന്.

 കഴിഞ്ഞ 24 മണിക്കൂറില്‍ 18,327 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍- 10,216.  
രണ്ടാം സ്ഥാനത്തുള്ള  കേരളത്തില്‍ 2,776 പേര്‍ക്കും പഞ്ചാബില്‍ 808 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

 ഇന്ത്യയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,80,304 ആയി. ഇത് ആകെ രോഗബാധിതരുടെ 1.61 ശതമാനമാണ്.
 അതേസമയം 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രം സജീവ രോഗികള്‍. അരുണാചല്‍പ്രദേശില്‍ മൂന്ന് രോഗികള്‍ മാത്രം.

കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന  എന്നിവിടങ്ങളില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ വര്‍ധന. അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ കേരളം, ചത്തീസ്ഗഢ്, തമിഴ്‌നാട്  എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് 2021 ഫെബ്രുവരി 13 ന് ആണ് നല്‍കാന്‍ ആരംഭിച്ചത്. മുന്നണി പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 2021 ഫെബ്രുവരി രണ്ടിന് നല്‍കാന്‍ ആരംഭിച്ചു. വാക്‌സിനേഷന്റെ മൂന്നാം ഘട്ടമായി  60 വയസു കഴിഞ്ഞ വര്‍ക്കും 45 വയസ്സ് കഴിഞ്ഞ പ്രത്യേക  രോഗമുള്ളവര്‍ക്കും 2021 മാര്‍ച്ച് ഒന്നിന് നല്‍കാന്‍ ആരംഭിച്ചു.


രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 3,57,478 സെഷനുകളിലായി 1.94 കോടി (1,94,97,704) പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
ഇതില്‍ 69,15,661 ആരോഗ്യപ്രവര്‍ത്തകര്‍ (ഒന്നാം ഡോസ്), 33,56,830 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ് ) 63,55,989 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് )1,44,191 മുന്നണി പ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്) 45 വയസ്സിനു മുകളില്‍ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 3,46,758 പേര്‍ (ആദ്യ ഡോസ് ) 60 വയസ്സിനു മുകളില്‍ പ്രായമുള്ള 23,78,275 ഗുണഭോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

 വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 49-മത് ദിവസത്തില്‍ (2021, മാര്‍ച്ച് 5) 14,92,201 ഡോസ് വാക്‌സിന്‍ നല്‍കി. ഇവരില്‍ 11,99,848 ഗുണഭോക്താക്കള്‍ ആദ്യ ഡോസും 2,92,353 ഗുണഭോക്താക്കള്‍ രണ്ടാം ഡോസും സ്വീകരിച്ചു.


 കഴിഞ്ഞ 24 മണിക്കൂറില്‍ 108 മരണം റിപ്പോര്‍ട്ട് ചെയ്തു.
 ഇതിലെ 85.2 ശതമാനവും 6 സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍- 53. കേരളത്തില്‍ 16, പഞ്ചാബില്‍ 11  പേരും കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചു.
 കഴിഞ്ഞ 24 മണിക്കൂറില്‍ 18 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു   കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 ഗുജറാത്ത്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ്, പുതുച്ചേരി, ആസാം, സിക്കിം, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, മിസോറം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്,, ദാമന്‍& ദിയു, ദാദ്ര &നഗര്‍ ഹവേലി, എന്നിവയാണവ

 


(Release ID: 1702922) Visitor Counter : 231