രാജ്യരക്ഷാ മന്ത്രാലയം
SFDR സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണം DRDO വിജയകരമായി പൂർത്തീകരിച്ചു
Posted On:
05 MAR 2021 3:26PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 05, 2021
സോളിഡ് ഫ്യുവൽ ഡക്ടഡ് റാംജറ്റ് (SFDR) സാങ്കേതികവിദ്യ, പ്രതിരോധ ഗവേഷണ വികസന സംഘടന -ഡിആർഡിഒ, ഒഡീഷ തീരത്തെ ചാന്തിപൂരിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 2021 മാർച്ച് 5 രാവിലെ 10.30 ന് വിജയകരമായി പരീക്ഷിച്ചു.
ആകാശത്തുനിന്നും വ്യോമ പ്രതിബന്ധങ്ങളെ ലക്ഷ്യമാക്കി തൊടുക്കാവുന്ന ദീർഘദൂര മിസൈലുകളുടെ വികസനത്തിന് ഈ പുതിയ സാങ്കേതിക വിദ്യ DRDO യ്ക്ക് കരുത്തുപകരും.
പരീക്ഷണത്തിന്റെ ഭാഗമായി വിക്ഷേപണത്തിന് ആവശ്യമായ സാഹചര്യം ഒരു ബൂസ്റ്റർ മോട്ടോർ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. റാംജറ്റ് പ്രവർത്തനത്തിന് ആവശ്യമായ വേഗത ഈ നോസിൽ രഹിത ബൂസ്റ്റർ സംവിധാനത്തിലൂടെ കൈവരിക്കാനായി.
SFDR സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച ഡിആർഡിഒ ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമസേന, വ്യവസായ സംരംഭങ്ങൾ എന്നിവരെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
RRTN/SKY
(Release ID: 1702710)
Visitor Counter : 284