വിദ്യാഭ്യാസ മന്ത്രാലയം

2021 UGC കരട് ചട്ടങ്ങൾക്ക് മേലുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു  

Posted On: 04 MAR 2021 4:08PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 04, 2021

ജോയിന്റ് ഡിഗ്രി, ഡ്യൂവൽ ഡിഗ്രി, ട്വിന്നിങ് പ്രോഗ്രാമുകൾ എന്നിവ നൽകുന്നതിന്റെ ഭാഗമായി സ്വദേശ-വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഹകരിക്കുന്നതും ആയി ബന്ധപ്പെട്ട 2021 കരട് ചട്ടങ്ങൾ യുജിസി പ്രസിദ്ധീകരിച്ചതായും, ഇതുമായി ബന്ധപ്പെട്ട എല്ലാ തരം നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിഷാങ്ക്.

പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച അവരുടെ അഭിപ്രായങ്ങൾ ugcforeigncollaboration[at]gmail[dot]com എന്ന ഇ-മെയിൽ ഐഡി-യില് നൽകാവുന്നതാണ്. ഇതിനുള്ള സമയം ഈ മാസം 15 വരെ നീട്ടി നൽകിയിട്ടുണ്ട്.

വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാൻ താല്പര്യപ്പെടുന്ന ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, തിരിച്ചും ഇവ ബാധകമാണ്.

ട്വിന്നിങ് സൗകര്യം പ്രയോജനപ്പെടുത്തുന്ന, ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനം യുജിസി ചട്ടങ്ങൾക് അനുസൃതമായി ഭാഗികമായി ഇന്ത്യയിലും, ശേഷിക്കുന്നവ വിദേശത്തും നടത്താവുന്നതാണ്.  വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വിദ്യാർഥികൾ നേടുന്ന ക്രെഡിറ്റുകൾ, അവരുടെ ബിരുദ/ഡിപ്ലോമ ദാന സമയത്ത് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിഗണിക്കുന്നതാണ്.

ജോയിന്റ് ഡിഗ്രി പരിപാടിക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി ഇന്ത്യൻ-വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്തമായി രൂപകൽപ്പന ചെയ്യുന്നതാണ്. ഇവരുടെ ബിരുദം, രണ്ട് സ്ഥാപനങ്ങളും ചേർന്ന് ഒരു സർട്ടിഫിക്കറ്റ് ആയാണ് ലഭ്യമാക്കുക

ഡ്യുവൽ ഡിഗ്രി പരിപാടിക്ക് കീഴിൽ ഒരേ സമയം തന്നെ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യത്യസ്ത ബിരുദങ്ങൾ ലഭ്യമാക്കുന്നതാണ്.

 
ഇത് സംബന്ധിച്ച യുജിസി കരട് നിർദ്ദേശങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ugc.ac.in/pdfnews/4258186_Draft-UGC-Academic-Collaboration-with-Foreign-HEIs-Regulations-2021.pdf
 
 
RRTN/SKY
 


(Release ID: 1702487) Visitor Counter : 113