തൊഴില്‍, ഉദ്യോഗ മന്ത്രാലയം

2020-21 സാമ്പത്തിക വർഷത്തിൽ 8.50% പലിശനിരക്കിന് കേന്ദ്ര ബോർഡ് ശുപാർശ

Posted On: 04 MAR 2021 2:51PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 4. 2021

ഇ.പി.എഫിന്റെ 228 മത് കേന്ദ്ര ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം ഇന്ന് ശ്രീനഗറിൽ നടന്നു.

2020-21 സാമ്പത്തിക വർഷത്തിൽ അംഗങ്ങളുടെ ഇ.പി.എഫ്. അക്കൗണ്ടുകൾക്ക് 8.50% വാർഷിക പലിശനിരക്ക് കേന്ദ്ര ബോർഡ് ശുപാർശ ചെയ്തു. പലിശ നിരക്ക് സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യും. അതിനുശേഷം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യും.

2014 സാമ്പത്തിക വർഷം മുതൽ സ്ഥിരമായി 8.50 ശതമാനത്തിൽ കുറയാത്ത പലിശനിരക്ക്  ഇപിഎഫ്ഒ നൽകിവരുന്നു. നിക്ഷേപങ്ങളോട് യാഥാസ്ഥിതിക സമീപനമാണ് ഇപി‌എഫ്‌ഒ കൈക്കൊള്ളുന്നത്. മുതലിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഇപിഎഫ്ഒ ഉയർന്ന പരിഗണന നൽകുന്നു.

വിവിധ സാമ്പത്തിക ആവൃത്തികളിലൂടെ കുറഞ്ഞ ക്രെഡിറ്റ് റിസ്‌ക്കിൽ ഉയർന്ന വരുമാനം അംഗങ്ങൾക്ക് നൽകാൻ വർഷങ്ങളായി ഇപിഎഫ്ഒ-യ്ക്ക് സാധിക്കുന്നുണ്ട്. വരിക്കാർക്ക് ലഭ്യമായ മറ്റ് നിക്ഷേപ മാർഗങ്ങളെ അപേക്ഷിച്ച് ഇപിഎഫ്ഒ പലിശ നിരക്ക് കൂടുതലാണ്.

 

2015-16 മുതലുള്ള കാലയളവിൽ എൻ‌എസ്‌ഇ 50, ബി‌എസ്‌ഇ 30 സൂചികകളെ ആധാരമാക്കി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴി ഇപിഎഫ്ഒ ഓഹരി നിക്ഷേപം ആരംഭിച്ചു. 2015 സാമ്പത്തിക വർഷത്തിൽ ഓഹരി ആസ്തികളിലെ നിക്ഷേപം 5 ശതമാനത്തിൽ ആരംഭിക്കുകയും പിന്നീട് പോർട്ട്ഫോളിയോ വർദ്ധനയുടെ 15 ശതമാനം വരെ ഉയരുകയും ചെയ്തു.
 
RRTN/SKY

(Release ID: 1702471) Visitor Counter : 220