രാജ്യരക്ഷാ മന്ത്രാലയം

ചീഫ് ഓഫ് എയർ സ്റ്റാഫ് ആർ.കെ.എസ്.ഭദൗരിയയുടെ ശ്രീലങ്കൻ സന്ദർശനം

Posted On: 03 MAR 2021 4:57PM by PIB Thiruvananthpuram



ശ്രീലങ്കൻ വ്യോമസേനാ കമാൻഡർ (Sri Lanka Air Force-SLAF) എയർ മാർഷൽ സുദർശന പതിരണ യുടെ ക്ഷണപ്രകാരം ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ, കൊളംബോയിലെത്തി. ശ്രീലങ്കൻ വ്യോമസേനയുടെ എഴുപതാം വാർഷികാഘോഷ വേളയിലാണ് സന്ദർശനം.

ദ്വിദിന സന്ദർശനത്തിൽ വിശിഷ്ടാ വ്യക്തികളുമായും ശ്രീലങ്കൻ സായുധ സേനാ മേധാവിമാരുമായും , ചീഫ് ഓഫ് എയർ സ്റ്റാഫ് സംവദിക്കും.വർഷങ്ങളായി ഇന്ത്യൻ വ്യോമസേനയും ശ്രീലങ്കൻ വ്യോമസേനയും തമ്മിൽ സ്ഥിരതയാർന്ന സഹകരണവും വിനിമയവും നടത്തി വരുന്നു.

പതിവായുള്ള കര - വ്യോമ പരിശീലനങ്ങൾ, പ്രൊഫഷണൽ സൈനിക വിദ്യാഭ്യാസം,എച്ച്.എ.ഡി.ആർ.(HADR-High availability disaster recovery) പ്രവർത്തനത്തിന്റെ മികച്ച രീതികൾ  എന്നിവയിൽ അനുഭവങ്ങൾ പങ്കിടാൻ ഇരുപക്ഷവും  നിരന്തര ബന്ധം പുലർത്തി വരുന്നു. ഇരു വ്യോമസേനകളും ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകളും അടുത്ത കാലത്തായി വർദ്ധിപ്പിച്ചിട്ടുണ്ട്.

 


(Release ID: 1702423) Visitor Counter : 194