ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഗ്ലോബൽ ബയോ ഇന്ത്യ 2021

Posted On: 02 MAR 2021 12:01PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 02, 2021

  ജൈവസാങ്കേതികവിദ്യ മേഖലയിലെ ഏറ്റവും വലിയ  സമ്മേളനമായ 'ഗ്ലോബൽ ബയോ ഇന്ത്യ 2021' കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ 2021 മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ വിശിഷ്ടാതിഥിയായിരുന്നു.  

ജൈവ സാങ്കേതിക വിദ്യയുടെ വിവിധ മേഖലകൾ ഉൾപ്പെടുന്ന നിരവധി സെഷനുകൾ മുപ്പത് ദിവസം നീളുന്ന പരിപാടിയുടെ ഭാഗമായി ഉണ്ടാകും .  

മേക്ക് ഇൻ ഇന്ത്യ എന്ന പരിപാടി  , രാജ്യത്തിന്  പുനരുജ്ജീവനവും സ്വയംപര്യാപ്തതയും സാധ്യമാക്കുന്ന ആത്മ നിർഭർ ഭാരത്  അഭിയാൻ ആയി പരിവർത്തനം ചെയ്യപ്പെട്ടത് എങ്ങനെയെന്ന് ഗ്ലോബൽ ബയോ ഇന്ത്യയുടെ ആദ്യ സെഷനിൽ ചർച്ചയായി.
 കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികളെ, ഇന്ത്യ  എങ്ങനെ അവസരങ്ങളാക്കി മാറ്റി എന്നത് ഉദാഹരണങ്ങൾ സഹിതം സെഷനിൽ വിശദമാക്കി. വാക്സിൻ, പി പി ഇ കിറ്റ് ,വെന്റിലേറ്റർ തെർമൽ സ്കാനർ,മാസ്ക് തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ആഭ്യന്തര നൂതനാശയ സാഹചര്യം കോവിഡ് 19 കാലയളവിൽ ഉരുത്തിരിഞ്ഞത് സെഷനിൽ  ചർച്ച ചെയ്തു. നെതർലാൻഡ്, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിലെ അംബാസഡർമാരുടെ പങ്കാളിത്തത്തിലൂടെ പരിപാടിക്ക് ഒരു ആഗോള കാഴ്ചപ്പാടും  കൈവന്നിട്ടുണ്ട്.

 ഗ്ലോബൽ ബയോ ഇന്ത്യ 2021ലെ ആദ്യദിവസത്തെ മറ്റൊരു സെഷനിൽ, കോവിഡ് 19 ന് എതിരായ ഇന്ത്യയുടെ പോരാട്ടം എന്ന വിഷയം ചർച്ച ചെയ്തു. കോവിഡ് വാക്സിൻ വികസനത്തിൽ ഇന്ത്യയുടെ സംഭാവന ഇതിൽ ഉയർത്തിക്കാട്ടി. സംയോജിത പരിശ്രമങ്ങളുടെ ഫലമായി റെക്കോർഡ് സമയത്തിനുള്ളിൽ തദ്ദേശീയമായി കോ വാക്സിൻ വികസിപ്പിക്കാൻ ആയതും, ജൈവ ഉൽപാദന സംവിധാനങ്ങളുടെ ശക്തമായ പിന്തുണയോടെ കോവിഷീൽഡ്  വികസിപ്പിക്കാൻ കഴിഞ്ഞതും  സെഷനിൽ ചൂണ്ടിക്കാട്ടി .

  കോവിഡ് 19 കേസുകൾ, പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലും ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇന്ന് നാം അതിപ്രധാനമായ ഒരു സാഹചര്യത്തിലൂടെ ആണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യസംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെ നിരവധി അനിശ്ചിതത്വം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. വാക്സിൻ വികസനത്തിന്റെ കാര്യത്തിൽ ആഗോള തലത്തിൽ ഉൽപാദനത്തിലും നൂതനാശയത്തിലും ഇന്ത്യയുടെ ശേഷി തെളിയിക്കപ്പെട്ട് കഴിഞ്ഞതായും അവർ പറഞ്ഞു

 

IE/SKY

 


(Release ID: 1701957) Visitor Counter : 221