ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ജ്ഞാന സമ്പാദനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കേണ്ടതിന്റെ  ആവശ്യകത ചൂണ്ടിക്കാട്ടി പ്രൊഫസർ കെ വിജയ് രാഘവൻ

Posted On: 02 MAR 2021 12:03PM by PIB Thiruvananthpuram


ന്യൂഡൽഹി, മാർച്ച് 02 , 2021




ജ്ഞാന സമ്പാദനത്തിനുള്ള   അവസരങ്ങൾ വർദ്ധിപ്പിക്കുക, സമൂഹത്തിനും അറിവുകൾക്കും ഇടയിലെ അന്തരം കുറയ്ക്കുക, വലിയതോതിലുള്ള വിവര അവലോകനത്തിനായി നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുക തുടങ്ങിയവയിലൂടെ ശാസ്ത്ര നൂതനാശയ രൂപീകരണ സാങ്കേതികവിദ്യ മേഖലകളിൽ ഇന്ത്യയെ ആഗോളതലത്തിലെ   ഒരു നേതൃ രാഷ്ട്രമായി  മാറ്റാനാകും എന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ വിജയ് രാഘവൻ .

വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി (WIHG) സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം  

 ദേശീയ ശാസ്ത്ര ദിന പ്രഭാഷണം ഓൺലൈനായി നടത്തവേ, ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളിൽ മനുഷ്യർ നടത്തുന്ന ഇടപെടലുകൾ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ   സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നാം മുൻപ് ആയിരുന്നത് പോലെ, പഠന കേന്ദ്രീകൃത - സ്വയംപര്യാപ്ത സമൂഹമായി മാറേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും ശ്രീ വിജയ് രാഘവൻ ഓർമ്മിപ്പിച്ചു


 സാങ്കേതികവിദ്യ കേന്ദ്രീകൃതമായ ഇന്നത്തെ ലോകത്തിൽ, ഭൗമശാസ്ത്ര പഠനങ്ങൾക്കുള്ള പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ഹിമാലയത്തിന്റെ  ഉയർച്ച   ആഗോള മാനവിക   സംസ്കാര രൂപീകരണത്തിൽ, സൃഷ്ടിച്ച സ്വാധീനം  സ്മരിച്ച ശ്രീ വിജയരാഘവൻ ഈ സാഹചര്യത്തിൽ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ക്കുള്ളവർധിച്ച പ്രാധാന്യവും  ചൂണ്ടിക്കാട്ടി

 

IE/SKY

 



(Release ID: 1701954) Visitor Counter : 210