ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ശുചിത്വ സർവ്വേ 2021 ന്റെ ഭാഗമായുള്ള ഫീൽഡ് തല അവലോകനത്തിന് ഭവന നിർമ്മാണ നഗരകാര്യ മന്ത്രാലയം തുടക്കമിട്ടു

Posted On: 01 MAR 2021 3:21PM by PIB Thiruvananthpuram
 
 

ന്യൂഡൽഹി, മാർച്ച് 01, 2021
 

ശുചിത്വ സർവെ (Swachh Survekshan) 2021ന്റെ ഭാഗമായുള്ള ഫീൽഡ് തല അവലോകനത്തിന് ഭവന നിർമ്മാണ നഗരകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീ ദുർഗ്ഗ ശങ്കർ മിശ്ര ന്യൂഡൽഹിയിൽ വെബ് ചടങ്ങിലൂടെ   തുടക്കമിട്ടു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വാർഷിക ശുചിത്വ സർവേയുടെ ആറാം പതിപ്പാണ് ശുചിത്വ സർവ്വേ 2021.
 

വലിയ തോതിലുള്ള ജനപങ്കാളിത്തത്തോടെ, നഗര മേഖലകളിലെ ശുചിത്വ നിലയിൽ മാറ്റം വരുത്തുന്നതിന് നഗര ഭരണകൂടങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് 2016 ലാണ് മന്ത്രാലയം സർവേക്ക് തുടക്കമിട്ടത്. ഒരു ദശലക്ഷം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തെ 73 നഗരങ്ങളിലായി 2016 ൽ തുടക്കമിട്ട ശുചിത്വ സർവ്വേ, 2020 ആയതോടുകൂടി 4,242 നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇതിൽ 62 കണ്ടോൺമെന്റ് ബോർഡുകളും ഉൾപ്പെട്ടിരുന്നു.

2021 മാർച്ച് ഒന്നു മുതൽ 28 വരെ ആകും ശുചിത്വ സർവ്വേയുടെ ഭാഗമായുള്ള ഫീൽഡ് തല അവലോകനം നടക്കുക. മലിനജല സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കാണ് ആണ് 2021 ലെ ശുചിത്വ സർവ്വേ കൂടുതൽ പ്രാധാന്യം നൽകുക.

 
'വോട്ട് ഫോർ യുവർ സിറ്റി' മൊബൈൽ ആപ്ലിക്കേഷൻ, സ്വച്ഛതാ ആപ്പ്, സ്വച്ഛ് സർവ്വേക്ഷൻ പോർട്ടൽ അടക്കമുള്ള സംവിധാനങ്ങളിലൂടെ മൂന്ന് കോടിയിലേറെ പൗരന്മാരുടെ പ്രതികരണങ്ങൾ ശുചിത്വ സർവ്വേ 2021ന് ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു.
 
രാജ്യത്തെ നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കു പുറമേ, ജില്ലകളെ കൂടി മികവിന്റെ ഇക്കൊല്ലത്തെ ശുചിത്വ സർവ്വേയുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുന്നുണ്ട്.
 
RRTN/SKY
 
***

(Release ID: 1701728) Visitor Counter : 284