ധനകാര്യ മന്ത്രാലയം

ഭാവിയിൽ അടിസ്ഥാനസൗകര്യവികസനത്തിനായി ബജറ്റിന് ശേഷം സ്വീകരിക്കേണ്ട കർമ്മ പദ്ധതികളെപ്പറ്റി  കേന്ദ്ര മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

Posted On: 26 FEB 2021 3:35PM by PIB Thiruvananthpuram

 

 

 നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ പൈപ്പ്‌ലൈൻ(എൻ ഐ പി) പദ്ധതി നിർവഹണം ഉൾപ്പെടെ ഭാവിയിൽ അടിസ്ഥാന വികസനത്തിനായി, ബജറ്റിന് ശേഷം സ്വീകരിക്കേണ്ട കർമ്മ പദ്ധതികളെക്കുറിച്ച് കേന്ദ്ര ധന മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് വിർച്ചുലായി യോഗം ചേർന്നു. നീതി ആയോഗ് സി ഇ ഒ, 22 അടിസ്ഥാന വികസന മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുടെ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോവിഡ് 19 ന് ശേഷം സാമ്പത്തികരംഗത്തിന്റെ വേഗത്തിലുള്ള  പുനരുജ്ജീവനം ഉറപ്പുവരുത്തുന്നതിനുള്ള മൂന്നാമത്തെ അവലോകനയോഗം ആയിരുന്നു ഇത്.

 

 കോവിഡ് മഹാമാരി കാലയളവിലും എൻ ഐ പി പദ്ധതി നിർണായക പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി.6835 പദ്ധതികളുമായി ആരംഭിച്ച എൻ ഐ പി ഇപ്പോൾ 7600 പദ്ധതികളിലേക്ക് വികസിപ്പിച്ചിട്ടുണ്ട്. 2021 സാമ്പത്തികവർഷത്തെ മൂന്നാം പാദം വരെ,74,067 കോടി രൂപയുടെ 216 പദ്ധതികൾ കേന്ദ്രം അടിസ്ഥാന വികസന വകുപ്പ് /മന്ത്രാലയങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. എൻ ഐ പിയുടെ ലക്ഷ്യം നേടുന്നതിന് മന്ത്രാലയങ്ങളും വകുപ്പുകളും ഇനിയും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

 

 എൻ ഐ പി യിൽ സംസ്ഥാനങ്ങളുടെയും സ്വകാര്യമേഖലയുടെയും ചെലവും ഉൾപ്പെടുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ ബജറ്റ് ഇതര  വിഭവങ്ങളിൽ നിന്നും ഗവൺമെന്റ്  ചെലവാക്കുന്നുണ്ട്. അതിനാൽ നൂതന ഘടനാ രീതിയും സാമ്പത്തിക രീതിയും സ്വീകരിച്ചുകൊണ്ട്  പദ്ധതിക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നതിന് മന്ത്രാലയങ്ങളും വകുപ്പുകളും സജീവമായി പരിശ്രമിക്കണമെന്നും സ്വകാര്യമേഖലയ്ക്ക് എല്ലാ സഹായവും നൽകണമെന്നും മന്ത്രി പറഞ്ഞു. പ്രായോഗികമായ പദ്ധതികളിൽ മന്ത്രാലയങ്ങളും വകുപ്പുകളും പിപിപി മോഡൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു

 

IE



(Release ID: 1701621) Visitor Counter : 174