കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം

കോർപ്പറേറ്റ് കാര്യ മന്ത്രാലയവും,കേന്ദ്ര പരോക്ഷ നികുതി , കസ്റ്റംസ് ബോർഡും വിവര കൈമാറ്റത്തിനുള്ള കരാറിൽ ഒപ്പുവച്ചു

प्रविष्टि तिथि: 25 FEB 2021 1:05PM by PIB Thiruvananthpuram

കോർപ്പറേറ്റ് കാര്യ മന്ത്രാലയവും(എം സി ),കേന്ദ്ര പരോക്ഷ നികുതി , കസ്റ്റംസ് ബോർഡും തമ്മിൽ വിവര കൈമാറ്റത്തിനുള്ള കരാറിൽ ഇന്ന് ന്യൂഡൽഹിയിൽ ഒപ്പുവച്ചു.കയറ്റുമതി -ഇറക്കുമതി ഇടപാടുകൾ, രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികളുടെ സാമ്പത്തിക സ്റ്റേറ്റ്മെന്റ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകുന്നതിന് ഇത് ഇരു സ്ഥാപനങ്ങൾക്കും ഗുണകരമാകും.

 

എം സി 21 മൂന്നാം പതിപ്പിന്റെ വികസന പശ്ചാത്തലത്തിൽ ഡാറ്റ കൈമാറ്റ ക്രമീകരണം പ്രാധാന്യമർഹിക്കുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. സ്വയമേ ഉള്ള നിരന്തര വിവര കൈമാറ്റത്തിനൊപ്പം, പരിശോധന, അന്വേഷണം, വിചാരണ എന്നിവയ്ക്കായി ഇരു സ്ഥാപനങ്ങൾക്കും, അപേക്ഷ പ്രകാരം, തങ്ങളുടെ കൈവശമുള്ള ഏത് വിവരവും കൈമാറാവുന്നതാണ്. ഒപ്പിട്ട ദിവസം മുതൽ ധാരണാപത്രത്തിന് പ്രാബല്യമുണ്ടാകും.

 

***

 


(रिलीज़ आईडी: 1700782) आगंतुक पटल : 214
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Odia , Tamil