രാജ്യരക്ഷാ മന്ത്രാലയം

ഇന്തോ-പാക് സംയുക്ത പ്രസ്താവന

Posted On: 25 FEB 2021 12:00PM by PIB Thiruvananthpuram

നിലവിലെ ഹോട്ട്ലൈൻ ബന്ധത്തിന്റെ സ്ഥാപിത സംവിധാനത്തെക്കുറിച്ച് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽസ് ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ചർച്ച നടത്തി. നിയന്ത്രണരേഖയിലെയും മറ്റെല്ലാ മേഖലകളിലെയും സ്ഥിതിഗതികൾ സംബന്ധിച്ച് സ്വതന്ത്രവും വ്യക്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ ഇരുപക്ഷവും അവലോകനം ചെയ്തു.

 

അതിർത്തികളിൽ ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിന്റെ ഭാഗമായി, സമാധാനത്തിന് ഭംഗം വരുന്നതും അക്രമത്തിലേക്ക് നയിക്കുന്നതുമായ പ്രധാന പ്രശ്നങ്ങളും ആശങ്കകളും പരസ്പര ചർച്ചയിലൂടെ പരിഹരിക്കാൻ രണ്ട് ഡിജിഎം മാരും തീരുമാനിച്ചു. 2021 ഫെബ്രുവരി 24/25 അർദ്ധരാത്രി മുതൽ,നിലവിൽ പ്രാബല്യത്തിലുള്ള എല്ലാ കരാറുകളും ധാരണകളും പാലിക്കാനും നിയന്ത്രണ രേഖയിലും മറ്റ് മേഖലകളിലും വെടി നിർത്തലിനും ഇരുപക്ഷവും സമ്മതിച്ചു.

 

അപ്രതീക്ഷിതമായ ഏതെങ്കിലും സാഹചര്യമോ തെറ്റിദ്ധാരണയോ ഉടലെടുത്താൽ അവ പരിഹരിക്കുന്നതിന് ഹോട്ട്ലൈൻ ബന്ധത്തിന്റെയും അതിർത്തിയിലെ ഫ്ലാഗ് മീറ്റിംഗുകളുടെയും നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ഇരുപക്ഷവും ആവർത്തിച്ചു.

 

***

 



(Release ID: 1700781) Visitor Counter : 362