രാജ്യരക്ഷാ മന്ത്രാലയം

സി എ എസിന്റെ ബംഗ്ലാദേശ് സന്ദർശനം

Posted On: 22 FEB 2021 4:44PM by PIB Thiruvananthpuramന്യൂഡൽഹി, ഫെബ്രുവരി 22, 2021

ഇന്ത്യൻ വ്യോമസേന തലവൻ, എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ 2021 ഫെബ്രുവരി 22 ന്  ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേശിൽ എത്തി. ബംഗ്ലാദേശ് വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ മസീഹുസ്സമൻ സെർണിയബാത്ത്ന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം.

ബെംഗളൂരു എലഹങ്ക വ്യോമസേനാ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചീഫ്സ് ഓഫ് എയർ സ്റ്റാഫ് കോൺക്ലേവ് 21ൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച എയർ ചീഫ് മാർഷൽ മസീഹുസ്സമൻ സെർണിയബാത്ത്, എയ്റോ ഇന്ത്യ 2021ന്റെ ഭാഗമായി ഈ മാസം ആദ്യം ബെംഗളൂരുവിൽ എത്തിയ ബംഗ്ലാദേശ് സംഘത്തിന് നേതൃത്വം നൽകിയിരുന്നു.

 
4 ദിവസം നീളുന്ന സന്ദർശനത്തിന്റെ ഭാഗമായി CAS ഉം ഉദ്യോഗസ്ഥ പ്രതിനിധികളും, മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുകയും ബംഗ്ലാദേശ് വ്യോമസേനയുടെ തന്ത്രപ്രധാന പ്രവർത്തനമേഖലകൾ സന്ദർശിക്കുകയും ചെയ്യും. പൊതു താൽപര്യമുള്ള വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങളും കൈവരിച്ച പുരോഗതിയെ പറ്റി ചർച്ചചെയ്യുന്ന ഇരുവിഭാഗവും, സൈനിക തലത്തിൽ പരസ്പര സഹകരണത്തിനുള്ള കൂടുതൽ സാധ്യതകളും പരിശോധിക്കും


ബംഗ്ലാദേശ്-ഇന്ത്യൻ സായുധസേനകൾ 1971-ലെ യുദ്ധത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് CAS ന്റെ ബംഗ്ലാദേശ് സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഇരു വ്യോമസേനകൾക്കും ഇടയിലെ ഔദ്യോഗിക ബന്ധങ്ങൾ, സൗഹൃദം എന്നിവ ഊട്ടിയുറപ്പിക്കാൻ ഈ സന്ദർശനം വഴിയൊരുക്കും. 

 
RRTN/SKY
 
*****  


(Release ID: 1699971) Visitor Counter : 4


Read this release in: English , Urdu , Hindi , Tamil