പ്രധാനമന്ത്രിയുടെ ഓഫീസ്‌

അസമിലെ പ്രധാന എണ്ണ, വാതക പദ്ധതികളും, എഞ്ചിനീയറിംഗ് കോളേജുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 22 FEB 2021 2:07PM by PIB Thiruvananthpuram

ഇന്ത്യന്‍ ഓയില്‍ ബൊംഗൈഗാവ് റിഫൈനറിയിലെ ഇന്‍ഡ്മാക്സ് യൂണിറ്റ്, ദിബ്രുഗഢിലെ മധുബനിയിലുള്ള ഓയില്‍ ഇന്ത്യ ലിമിറ്റഡ് സെക്കന്‍ഡറി ടാങ്ക് ഫാം, തിന്‍സുകിയയിലെ മക്കൂമിലുള്ള ഹെബഡ ഗ്രാമത്തിലെ ഗ്യാസ് കംപ്രസര്‍ സ്റ്റേഷന്‍ എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു.  അസമിലെ ധെമാജി എഞ്ചിനീയറിംഗ് കോളേജിന്റെ ഉദ്ഘാടനവും, സുവാല്‍കുച്ചി എഞ്ചിനീയറിംഗ് കോളേജിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.


അസം ഗവര്‍ണര്‍, പ്രൊഫ. ജഗ്ദീഷ് മുഖി, മുഖ്യമന്ത്രി ശ്രീ. സര്‍ബാനന്ദ സൊനാവാല്‍, കേന്ദ്ര  പ്രെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രി. ധര്‍മേന്ദ്ര പ്രധാന്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി ശ്രീ. രാമേശ്വര്‍ തെലി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വടക്കന്‍ കിഴക്കന്‍ മേഖല രാജ്യത്തിന്റെ പുതിയ വളര്‍ച്ചാ എഞ്ചിനാവുമെന്നും, അസമിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രേരണയേകിയതായും ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ, ജോയ്‌മോതി എന്ന് സിനിമയിലൂടെ ബ്രഹ്മപുത്രാ തീരം അസമി സിനികള്‍ക്ക് ജന്മം നല്‍കിയതെങ്ങനെയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അസം സംസ്‌കാരത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച നിരവധി വ്യക്തിത്വങ്ങളെ ഈ മേഖല സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അസമിന്റെ സന്തുലിത വികസനത്തിനുവേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും, ഇതിന്റെ പ്രധാന അടിത്തറ അസമിന്റെ അടിസ്ഥാന സൗകര്യ വികസനമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ തീരത്തിന്റെ വലിയ സാധ്യതകളുടെ കാര്യത്തില്‍, മുന്‍ ഗവണ്‍മെന്റുകള്‍ ഈ മേഖലയോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്നും, ഈ മേഖലയിലെ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, കണക്ടിവിറ്റി എന്നീ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയില്ലെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  ഈ വിവേചനം മറികടക്കുന്നതിന്, 'എല്ലാര്‍ക്കുമൊപ്പം, എല്ലാരുടെയും വികസനം, എല്ലാവരുടെയം വിശ്വാസം' എന്ന മന്ത്രത്തിലൂന്നിയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസമില്‍ ഗവണ്‍മെന്റ് ഉദ്ഘാടനം ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതികളുടെ പട്ടികയും അദ്ദേഹം പരാമര്‍ശിച്ചു.
ഈ മേഖലയില്‍ 3000 കോടി രൂപയുടെ ഊര്‍ജ്ജ, വിദ്യഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.  ഊര്‍ജ്ജത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു കേന്ദ്രം എന്ന നിലയില്‍ ഈ മേഖലയുടെ സ്വത്വത്തെ ശക്തിപ്പെടുത്താനും അസമിന്റെ പ്രതീകമാവാനും ഈ പദ്ധതികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ശക്തിയും സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നതിന്, ഇന്ത്യ തുടര്‍ച്ചയായി സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.  വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ, ഇന്ത്യയുടെ എണ്ണശുദ്ധീകരണ  ശേഷി, പ്രത്യേകിച്ചും ബൊംഗൈഗാവ് റിഫൈനറിയിലുടെ വളരെയധികം വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് ഉദ്ഘാടനം ചെയ്ത ഗ്യാസ് യൂണിറ്റ് പ്ലാന്റ് പാചക വാതക ഉദ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ പോവുകയാണെന്നും, ഇത് വടക്ക് കിഴക്കന്‍ മേഖലയിലെയും അസമിലെയും ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഈ മേഖലയില്‍ യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങളും ഇത് വര്‍ധിപ്പിക്കും. ഉജ്ജ്വല പദ്ധതിയിലൂടെ പാവപ്പെട്ട സഹോദരിമാരെയും, പെണ്‍മക്കളെയും, അവരുടെ അടുക്കളകളില്‍ വിറകില്‍ നിന്നുള്ള പുകയില്‍ നിന്നും ഗവണ്‍മെന്റ്  മുക്തരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ഗ്യാസ് കണക്ടിവിറ്റി എതാണ്ട് 100 ശതമാനത്തിലെത്തിയെന്നും  പറഞ്ഞ പ്രധാനമന്ത്രി ഒരു കോടി പാവപ്പെട്ട സഹോദരിമാര്‍ക്ക്, സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാനുള്ള  വ്യവസ്ഥ  ബജറ്റിലുള്‍പ്പെടുത്തിയ കാര്യവും എടുത്തുപറഞ്ഞു.

പാചകവാതക കണക്ഷനുകള്‍, വൈദ്യുതി കണക്ഷനുകള്‍, രാസവളം എന്നിവയുടെ കുറവ് മൂലമാണ് പാവപ്പെട്ട ജനങ്ങള്‍ കൂടുതല്‍ കഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.  സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി ഇല്ലായിരുന്നുവന്നും, അവയിലധികവും അസം, വടക്കുകിഴക്കന്‍ മേഖലകളിലായിരുന്നു എന്നും ഗവണ്‍മെന്റ് ഇത് തിരുത്തുന്നതിനായി പ്രവര്‍ത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
വാതക ദൗര്‍ലഭ്യം കാരണം മേഖലയിലെ ധാരാളം രാസവള വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയോ പീഢിത യൂണിറ്റുകളാകുകയോ ചെയ്തതായും, ഇത് പാവപ്പെട്ടവരെയും, മധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരെയും, ആവശ്യക്കാരെയും വിപരീതമായി ബാധിക്കച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ഊര്‍ജ്ജ ഗംഗാ യോജനയിലൂടെ കിഴക്കന്‍ മേഖല ലോകത്തെതന്നെ വലിയ വാതക പൈപ്പ് ലൈന്‍ ശൃംഖലയുമായി  ബന്ധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതിന് ഉത്തേജനമേകും വിധം, നമ്മുടെ ശാസ്ത്രഞ്ജരുടെയും, എഞ്ചിനീയര്‍മാരുടെയും, സാങ്കേതിക വിദഗ്ധരുടെയും ശക്തരായ പ്രതിഭകളുടെ സഞ്ചയം മുഖ്യപങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ വര്‍ഷങ്ങളില്‍, സ്റ്റാര്‍ട്ടപ്പുകളിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക്  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും വിധത്തിലുള്ള ഒരു പരിസ്ഥിതി സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ന്, ലോകം മുഴുവനും  രാജ്യത്തെ എഞ്ചിനീയര്‍മാരെ അംഗീകരിക്കുന്നു.  അസമിലെ യുവജനതയ്ക്ക് ആശ്ചര്യകരമായ ശേഷിയുണ്ട്. സംസ്ഥാന ഗവണ്‍മെന്റ് അവരുടെ ശേഷി വര്‍ധിപ്പിക്കാനായി കഠിന പ്രയത്‌നം ചെയ്തുവരുന്നു. അസം ഗവണ്‍മെന്റിന്റെ പരിശ്രമഫലമായി ഇന്ന് സംസ്ഥാനത്ത് 20 ലധികം എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട്. ധെമാജി എഞ്ചിനീയറിംഗ് കോളേജിന്റെ ഉദ്ഘാടനത്തിലൂടെയും, സുവാല്‍കുച്ചി എഞ്ചിനീയറിംഗ് കോളേജിന്റെ തറക്കല്ലിടലിലൂടെയും, ഈ സ്ഥാനം ശക്തിപ്പെടും.  മൂന്ന് എഞ്ചിനീയറിംഗ് കോളേജുകളുടെ നിര്‍മ്മാണം നടന്നുവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.  അസം ഗവണ്‍മെന്റ്  പുതിയ വിദ്യാഭ്യാസ നയം ഉടന്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഇത് അസമിലെ ജനങ്ങള്‍ക്ക്, വിശേഷിച്ചും, തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം തദ്ദേശീയ ഭാഷയില്‍ എന്ന നിലയില്‍ ഉപകാരപ്പെടും.  
തേയില, കൈത്തറി, വിനോദ സഞ്ചാരം എന്നിവയുടെ കാര്യത്തിലാണ് അസം ലോകമെങ്ങും അറിയപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  സ്വാശ്രയത്വം, അസമിലെ ജനങ്ങളുടെ ശക്തിയും ശേഷിയും വര്‍ധിപ്പിക്കും. സ്വാശ്രയ അസം എന്ന കാഴ്ചപ്പാടിന് തേയില ഉദ്പാദനം ശക്തിയേകും. ഈ സന്ദര്‍ഭത്തില്‍  ഇവിടെയുള്ള യുവ ജനങ്ങള്‍ സ്‌കൂളിലും, കോളേജിലും ഈ നൈപുണ്യങ്ങള്‍ പരിശീലിക്കുയാണെങ്കില്‍ അതും വലിയൊരു അനുഗ്രഹമാകും.   ഗോത്രമേഖലയില്‍ നൂറോളം ഏകലവ്യ മാതൃകാ വിദ്യാലങ്ങള്‍ ആരംഭിക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ വ്യവസ്ഥ ചെയ്തതും അസമിന് അനുഗ്രഹമാകും.

അസമിലെ കര്‍ഷകരുടെ ശേഷിയും വരുമാനവും വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  മത്സ്യബന്ധനമേഖലയിലെ കര്‍ഷകര്‍ക്ക് 20,000 കോടി രൂപയുടെ പ്രധാന പദ്ധതികള്‍ നടപ്പാക്കിയതായും ഇതും അസമിന് അനുഗ്രഹമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര കമ്പോളത്തിലെത്തിക്കുവാനാണ് ഗവണ്‍മെന്റ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസം സമ്പദ്യവ്യവസ്ഥയില്‍  വടക്കന്‍ തീരങ്ങളിലെ തേയിലത്തോട്ടങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചെറുകിട തേയില കൃഷിക്കാര്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കാന്‍ അസം ഗവണ്‍മെന്റ് തുടക്കമിട്ട പ്രചാരണ പരിപാടികളെ പ്രധാമന്ത്രി പ്രകീര്‍ത്തിച്ചു.   വികസനത്തിന്റെയും വളര്‍ച്ചയുടെയും ഇരട്ട എഞ്ചിനുകള്‍ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ അസമിലെ ജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

 

***



(Release ID: 1699954) Visitor Counter : 177