ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഒരു രാഷ്ട്രം, ഒരു മാനദണ്ഡം' എന്ന പദ്ധതി ആരംഭിക്കാൻ സമയമായെന്നും ആഗോളതലത്തിൽ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിൽ ഇന്ത്യയെ നേതൃ നിരയിൽ എത്തിക്കേണ്ടതുണ്ട് എന്നും കേന്ദ്ര മന്ത്രി ശ്രീ പീയൂഷ് ഗോയൽ

Posted On: 20 FEB 2021 1:11PM by PIB Thiruvananthpuram

 

 

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സ്(BIS) പ്രവർത്തനങ്ങളെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ വിലയിരുത്തി

 

ഗുണമേന്മാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിദേശത്ത് പോകേണ്ടതുണ്ട് എന്ന ചിന്ത ഒരാൾക്കും ഉണ്ടാകരുത്; ഇന്ത്യയിലെ ലാബ് പരിശോധനകൾ ലോകോത്തര നിലവാരത്തിലുള്ളതാകണം; ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും അവിടെ പ്രയോഗിക്കണം; ബി ഐ എസും ഗവൺമെന്റ് ലാബുകളും തമ്മിലുള്ള അന്തരം മുൻഗണന അടിസ്ഥാനമാക്കി പരിശോധിക്കുമെന്നും ശ്രീ പിയൂഷ് ഗോയൽ

 

ഒരു രാഷ്ട്രം, ഒരു മാനദണ്ഡം' എന്ന പദ്ധതി ആരംഭിക്കാൻ സമയമായെന്നും ആഗോളതലത്തിൽ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിൽ ഇന്ത്യയെ നേതൃ നിരയിൽ എത്തിക്കേണ്ടതുണ്ട് എന്നും കേന്ദ്ര വാണിജ്യ-വ്യവസായ, റെയിൽവേ  മന്ത്രി ശ്രീ പീയൂഷ് ഗോയൽ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ഈ ദേശീയ ദൗത്യത്തിന് കീഴിൽ എല്ലാ ഉല്പാദന-സേവന മേഖലകളെയും ഉൾപ്പെടുത്തുമ്പോൾ, എല്ലാത്തരം പൊതു സംഭരണ, ടെൻഡറിങ്‌ നടപടികൾക്കും ഒരു ദേശീയ ഏക രൂപവും മാനദണ്ഡവും വളരെ പെട്ടെന്ന് തന്നെ സാധ്യമാകുമെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആയി ക്രമീകരിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങളിലൂടെയാണ് ഒരു രാജ്യത്തിന്റെ ശക്തിയും സ്വഭാവവും നിർണയിക്കപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് സ്ഥാപിക്കേണ്ട സമയമായിരിക്കുന്നു. ഈ രംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന് ബിഐഎസ് ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയിലെ ലാബ് പരിശോധനകൾ ലോകോത്തര നിലവാരത്തിലുള്ളതാകണമെന്ന് ശ്രീ ഗോയൽ പറഞ്ഞു. ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും അവിടെ പ്രയോഗിക്കണം. ബി ഐ എസും ഗവൺമെന്റ് ലാബുകളും തമ്മിലുള്ള അന്തരം മുൻഗണന അടിസ്ഥാനമാക്കി വിശകലനം ചെയ്യുമെന്ന്  ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. മാനേജ്മെന്റ് ഭാഷയിൽ അന്തര വിശകലനം എന്നത്, ശേഷിയുള്ളതതോ അല്ലെങ്കിൽ ആവശ്യമുള്ളതോ ആയ പ്രകടനത്തെ യഥാർത്ഥ പ്രകടനവുമായി താരതമ്യം ചെയ്യുന്നതാണ്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും ഏകീകൃതമല്ലാത്ത മാനദണ്ഡങ്ങൾ ആണുള്ളത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവയെല്ലാം സംയോജിപ്പിച്ച് ഒരൊറ്റ ഏകീകൃത രൂപത്തിലേക്ക് മാറ്റാൻ സാധ്യമായത് ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രം ഒരു മാനദണ്ഡം എന്ന ദൗത്യത്തിൽ സഹകരിക്കാൻ വ്യവസായ മേഖലയുമായി കൂടുതൽ ചർച്ചകൾ നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കഴിവതും ലളിതമാക്കണം എന്നും, ഇരട്ടി ജോലികൾ  ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു

 

ഇന്ത്യൻ ഗുണനിലവാര മാനദണ്ഡങ്ങളോട് കൂടിയ പരമാവധി വ്യവസായ ഉൽപ്പന്നങ്ങൾ ഉള്ള ലോകരാഷ്ട്രങ്ങളിൽ ഒന്നാമതെത്താൻ ഇന്ത്യ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുണമേന്മാ സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശത്ത് പോകേണ്ടതുണ്ടെന്ന തോന്നൽ ഒരാൾക്കും ഉണ്ടാകരുത്.

 

ഉപഭോക്തൃ കാര്യ വകുപ്പ്, ബി ഐ എസ് എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. പുരോഗതി ദൃശ്യമായ വിവിധമേഖലകളെ പറ്റിയുള്ള പ്രദർശനം യോഗത്തിൽ ബി ഐ എസ് സംഘടിപ്പിച്ചു.


(Release ID: 1699868)