ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
'പരിപാലന അയൽക്കൂട്ട ചലഞ്ച്’ കൂട്ടായ്‌മ പ്രഖ്യാപിച്ചു
Posted On:
18 FEB 2021 2:23PM by PIB Thiruvananthpuram
ന്യൂഡൽഹി, ഫെബ്രുവരി 18, 2021
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്മാർട്ട് സിറ്റീസ് മിഷൻ, ബെർണാഡ് വാൻ ലിയർ ഫൗണ്ടേഷനും (ബിവിഎൽഎഫ്), സാങ്കേതിക പങ്കാളിയായ ഡബ്ല്യുആർഐ ഇന്ത്യയുമായി സഹകരിച്ച് ‘പരിപാലന അയൽക്കൂട്ട ചലഞ്ച്’ (‘Nurturing Neighbourhoods Challenge’) കൂട്ടായ്‌മയ്ക്കായി ഇരുപത്തിയഞ്ച് നഗരങ്ങളെ തിരഞ്ഞെടുത്തു. സർക്കാരിന്റെ സ്മാർട്ട് സിറ്റീസ് മിഷനു കീഴിൽ ശിശു സൗഹൃദ അയൽപക്കങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുമുള്ള 3 വർഷത്തെ സംരംഭമാണിത്.
കൊച്ചിയും തിരുവനന്തപുരവും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും, പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, നിർദേശങ്ങളിൽ സമവായമുണ്ടാക്കുന്നതിനും, സാങ്കേതിക സഹായം, കാര്യക്ഷമത വർദ്ധിപ്പിക്കൽ, പരീക്ഷണത്തിനുള്ള പിന്തുണ എന്നിവ അടുത്ത ആറ് മാസം ലഭ്യമാക്കും.
RRTN/SKY
(Release ID: 1699092)
Visitor Counter : 202