തൊഴില്‍, ഉദ്യോഗ മന്ത്രാലയം

അഞ്ച് അഖിലേന്ത്യാ സർവെകൾക്കുള്ള സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനും, ചോദ്യാവലി അടങ്ങിയ നിർദ്ദേശക മാനുവലും കേന്ദ്രമന്ത്രി ശ്രീ സന്തോഷ് ഗാങ്വാർ ഇന്ന് പുറത്തിറക്കി

Posted On: 18 FEB 2021 2:48PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഫെബ്രുവരി 18, 2021

കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിലുള്ള ലേബർ ബ്യൂറോ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സർവേ നടത്തുന്നതിന് പരിശീലകർക്കുള്ള പരിശീലന പരിപാടി കേന്ദ്ര തൊഴിൽ സഹമന്ത്രി ശ്രീ സന്തോഷ് കുമാർ ഗാങ്വർ എന്ന് ഉദ്ഘാടനം ചെയ്തു. സർവ്വേയ്ക്ക് ആയി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനും ചോദ്യാവലി അടങ്ങിയ നിർദേശക മാനുവലും ചടങ്ങിൽ അദ്ദേഹം പുറത്തിറക്കി. തൊഴിലുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും വിവരങ്ങളുടെ ശേഖരണം, നയരൂപീകരണത്തിൽ പ്രത്യേകിച്ച് കോവിഡ്-19 പോലുള്ള മഹാമാരി കാലയളവിൽ വളരെ പ്രധാനമാണെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.

സർവ്വേ നടത്തുന്നതിന് ലേബർ ബ്യൂറോയ്ക്ക് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ നല്കാൻ ഡോ. എസ് പി മുഖർജി അദ്ധ്യക്ഷനായും ഡോ. അമിതാഭ് കുണ്ടു ഉപാധ്യക്ഷനായും, പ്രമുഖ സ്റ്റാറ്റിസ്റ്റിക്, സാമ്പത്തിക വിദഗ്ധർ അംഗങ്ങളായുള്ള, ഒരു വിദഗ്ധ സംഘത്തിന് ഗവൺമെന്റ് രൂപം നൽകിയിട്ടുണ്ട്.

ഇതാദ്യമായാണ് വ്യാപകമായി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവരശേഖരണം നടത്തുന്നത്. നിർമ്മിത ബുദ്ധി അധിഷ്ഠിതമായ സാങ്കേതികവിദ്യയും സർവ്വേക്കായി ഉപയോഗിക്കും.

കുടിയേറ്റ തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ സർവ്വേ, ആഭ്യന്തര തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ സർവ്വേ, പ്രൊഫഷണലുകൾ വഴി സൃഷ്ടിക്കപ്പെട്ടിട്ടുള്ള തൊഴിലുകൾ, ഗതാഗത മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള തൊഴിലുകളുടെ അഖിലേന്ത്യാ സർവ്വേ, ത്രൈമാസ സംരംഭ അധിഷ്ഠിത തൊഴിൽ സർവ്വേ എന്നീ അഞ്ച് സർവ്വേകൾ ആണ് ലേബർ ബ്യൂറോ നടത്തുക.

 
RRTN/SKY


(Release ID: 1699074) Visitor Counter : 239