ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ജലത്തിന്റെ നീതി പൂർവമായ  വിതരണം, മലിനജലത്തിന്റെ  പുനരുപയോഗം, ജലസ്രോതസ്സുകളുടെ രേഖാചിത്രം തയ്യാറാക്കൽ എന്നിവ  മത്സര രൂപത്തിൽ യാഥാർഥ്യം ആക്കുന്നത് ലക്ഷ്യമിട്ട് കുടിവെള്ള സർവ്വേ സംഘടിപ്പിക്കുന്നു 

Posted On: 16 FEB 2021 1:53PM by PIB Thiruvananthpuram
 
 
 ജലജീവൻ ദൗത്യം - നഗരത്തിനു കീഴിൽ 10 നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവ്വേയ്ക്ക് തുടക്കമിട്ടു
 
 പരീക്ഷണ ഘട്ടത്തിലെ ഫലം അനുസരിച്ച് എല്ലാം അമൃത്  നഗരങ്ങളിലേക്കും സർവ്വേ വ്യാപിപ്പിക്കും 
 
 ജലജീവൻ ദൗത്യം നഗരത്തിനു കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കുടിവെള്ള സർവേക്ക്  കേന്ദ്ര ഹൗസിങ് ,നഗരവികസന  സെക്രട്ടറി ദുർഗ ശങ്കർ മിശ്ര, ന്യൂഡൽഹിയിൽ തുടക്കമിട്ടു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ വിശദവിവരങ്ങൾ പങ്കുവയ്ക്കവേ,  ജലത്തിന്റെ നീതിപൂർവ്വകമായ വിതരണം, മലിനജലത്തിന്റെ  പുനരുപയോഗം, ജലസ്രോതസ്സുകളുടെ രേഖാചിത്രം തയ്യാറാക്കൽ  എന്നിവയ്ക്കായി  എല്ലാ നഗരങ്ങളിലും മത്സര രൂപത്തിൽ  സർവ്വേ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
 
 ആദ്യഘട്ടമെന്ന നിലയിൽ ആഗ്ര, ബദ്ലാപുർ , ഭുവനേശ്വർ , ചുരു , കൊച്ചി , മധുരൈ , പട്യല , രോഹ്ത്തക് , സൂറത്  തുമകുരു എന്നീ പത്ത് നഗരങ്ങളിലാണ്  പരീക്ഷണ അടിസ്ഥാനത്തിൽ സർവ്വേ നടപ്പാക്കുകയെന്നും തുടർന്ന്
 എല്ലാ അമൃത് നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
 പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി സഹിതം രാജ്യത്തെ പൗരന്മാർ, മുൻസിപ്പൽ ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട്നടത്തുന്ന അഭിമുഖത്തിലൂടെയാണ് വിവരങ്ങൾ ശേഖരിക്കുക. ശുദ്ധജലം, മലിനജല സംസ്കരണം, നഗരത്തിലെ മൂന്ന് ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥ, നഷ്ടമാകുന്ന ശുദ്ധജലം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിനു പുറമേ ശുദ്ധ ജല സാമ്പിൾ ശേഖരണം, ലബോറട്ടറി പരിശോധന, നഷ്ടമാകുന്ന ജലം സംബന്ധിച്ച ഫീൽഡ്  സർവേ എന്നിവയുമുണ്ടാകും 
 
 
 
. പ്രത്യേക സാങ്കേതികവിദ്യ അധിഷ്ഠിത സംവിധാനത്തിലൂടെ തുടർച്ചയായി ദൗത്യം അവലോകനം ചെയ്യുന്നതാണ്. പദ്ധതിയുടെ പുരോഗതിയ്ക്കൊപ്പം ഗുണഭോക്താക്കളുടെ പ്രതികരണങ്ങളും വിശകലനം ചെയ്യും. പദ്ധതിക്കാവശ്യമായ ഗവൺമെന്റ് ധനസഹായം 20 :40 :40 എന്ന തോതിൽ  ആകും വിതരണം ചെയ്യുക. ആദ്യ രണ്ട് ഘട്ടങ്ങളിൽ നേടിയ പുരോഗതി പരിഗണിച്ചാകും മൂന്നാം ഗഡു അനുവദിക്കുക. ഫണ്ടിംഗ് പ്രക്രിയകളിൽ അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നതിന് പ്രത്യേക ശ്രദ്ധ  നൽകുന്നത് ആണ്.
 
 
 സുസ്ഥിര വികസന ലക്ഷ്യം -6 അനുസരിച്ച്  രാജ്യത്തെ 4 3 7 8 പട്ടണങ്ങളിലെ എല്ലാ വീടുകളിലും പ്രവർത്തന യോഗ്യമായ  ടാപ്പുകളിലൂടെ ശുദ്ധജല വിതരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ടതാണ് ജലജീവൻ ദൗത്യം  -നഗരം (JJM (U)) പദ്ധതി   . കൂടാതെ 500 അമൃത് നഗരങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന്റെ  ഭാഗമായി മലിനജല സംസ്കരണം നടപ്പാക്കാനും ജലജീവൻ ദൗത്യത്തിനു കീഴിൽ ലക്ഷ്യമിടുന്നു.
 
 നഗര മേഖലകളിലെ  പൈപ്പ്ക ണക്ഷനുകളിലെ പ്രതീക്ഷിത  അന്തരം 2.68 കോടിയും 
 അമൃത് നഗരങ്ങളിലെ മലിനജല കുഴലുകളിലെ  അന്തരം 2.64 കോടിയുമാണ്. ഇത് ജലജീവൻ ദൗത്യം നഗരത്തിനു കീഴിൽ പരിഹരിക്കാൻ ലക്ഷ്യമിടുന്നു 
 
. . ശുദ്ധജലത്തിന്റെ  സുസ്ഥിര വിതരണം സാധ്യമാക്കുന്നത് ലക്ഷ്യമിട്ട് ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, പ്രളയഭീഷണി ഒഴിവാക്കുന്നതിനായി  പ്രത്യേക ഹരിത മേഖലകൾ, , സ്പോഞ്ച് നഗരങ്ങൾ എന്നിവയുടെ രൂപീകരണം, അടിസ്ഥാനസൗകര്യങ്ങളുടെ മൂല്യവർധന ലക്ഷ്യമിട്ടുള്ള, അർബൻ അക്വഫയർ മാനേജ്മെന്റ് പദ്ധതി എന്നിവ പ്രത്യേക ശ്രദ്ധ നൽകുന്ന മറ്റു മേഖലകളാണ് 
 
 നഗരങ്ങളിലെ ജല ഉപഭോഗത്തിൽ സന്തുലനം ഉറപ്പാക്കിക്കൊണ്ട്,  ചാക്രിക ജല സമ്പദ്‌വ്യവസ്ഥയ്ക്ക് ജല ജീവൻ ദൗത്യം  -നഗരം പ്രോത്സാഹനം നൽകും. പ്രത്യേക പ്രക്രിയകൾക്ക്  വിധേയമാക്കിയ മലിനജലത്തി പുന ചംക്രമണം പുനരുപയോഗം, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം,  അവയുടെ സംരക്ഷണം എന്നിവയിൽ കേന്ദ്രീകരിച്ച് ആകും ഓരോ നഗരത്തിൻ ആയി പ്രത്യേക പദ്ധതി തയ്യാറാക്കുക 
 
 പ്രത്യേക വികസന സമ്പ്രദായത്തിലൂടെ, ആവശ്യമായ ജലത്തിന്റെ 20 ശതമാനവും പുനരുപയോഗ ജലത്തിൽ നിന്ന് കണ്ടെത്താൻ പദ്ധതിയിടുന്നു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട നൂതന ആഗോള സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ട്  ഒരു സാങ്കേതിക വിദ്യ ഉപ ദൗത്യത്തിന് ശിപാർശ  നൽകിയിട്ടുണ്ട് 
 ജല സംരക്ഷണം സംബന്ധിച്ച് പൊതുജന അവബോധം വളർത്തുന്നതിന്റെ  ഭാഗമായി വിവരം വിദ്യാഭ്യാസം ആശയവിനിമയം -IEC പ്രചരണത്തിന് തുടക്കം ഇടാനും പദ്ധതിയുണ്ട് 
 
 
 ദൗത്യത്തിൽ പ്രത്യേക പരിഷ്കരണ അജണ്ടകളും ഇടംപിടിച്ചിട്ടുണ്ട്. നഷ്ടമാകുന്ന ജലത്തിന്റെ അളവ് കുറയ്ക്കൽ, മുൻസിപ്പൽ സാമ്പത്തിക പരിഷ്കാരങ്ങൾ ,മഴവെള്ള സംഭരണ നടപടികൾ,  2025ഓടെ ആകെ ആവശ്യമായ ജലത്തിന്റെ 20 ശതമാനം പുനചംക്രമണത്തിലൂടെ കണ്ടെത്തൽ, ULB പ്രകാരം മൂന്ന് ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കൽ തുടങ്ങിയവ ഈ പ്രധാന പരിഷ്കരണങ്ങളിൽ ഉൾപ്പെടുന്നു. ഈ പരിഷ്കരണങ്ങൾ വിജയകരമായി നടപ്പാക്കുന്ന പ്രാദേശിക നഗര ഭരണകൂടങ്ങൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമാക്കുന്നതാണ്.
 
 ജലജീവൻ ദൗത്യം നഗരത്തിനായി അനുവദിച്ച 2,87,000 കോടിയിൽ പതിനായിരം കോടി ഉപയോഗി ച്ച്  അമൃത്  ദൗത്യത്തിന് വേണ്ടിയുള്ള ധനസഹായം തുടരുന്നതായാണ്. രാജ്യത്തെ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി  10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾ  മൊത്തം പദ്ധതി വിഹിതത്തിന്റെ  10% വരുന്ന  പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ നടപ്പാക്കണം എന്ന് നിർബന്ധമാക്കിയിട്ടുണ്ട് 
 
           രാജ്യത്തിന്റെ വടക്കുകിഴക്കൻ പർവ്വത സംസ്ഥാനങ്ങളിൽ 90 ശതമാനം തുക കേന്ദ്ര ധനസഹായമായി ലഭിക്കുന്നതാണ്. കേന്ദ്ര   ഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രസർക്കാർ ലഭ്യമാക്കും. 1 ലക്ഷത്തിൽ താഴെ ജനങ്ങൾ അധിവസിക്കുന്ന നഗരങ്ങളിൽ 50 ശതമാനം തുകയാണ് കേന്ദ്ര സർക്കാർ നൽകുക
 1 ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ  ചില വിന്റെ മൂന്നിലൊന്നും  ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകൾ താമസിക്കുന്ന നഗരങ്ങളിൽ പദ്ധതി ചില വിന്റെ നാലിലൊന്നും /25 ശതമാനം കേന്ദ്രസർക്കാർ വഹിക്കുനന്നതാണ്
 
 
IE/ 
 
 
 
 
 
 
 
 


(Release ID: 1699003) Visitor Counter : 345