പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട്ടില്‍ എണ്ണ- വാതക മേഖലകളിലെ പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 17 FEB 2021 6:19PM by PIB Thiruvananthpuram

വണക്കം!

തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ബന്‍വാരിലാല്‍ പുരോഹിത്ജി,  തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ പഴനിസ്വാമിജി, തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രി ശ്രീ പനീര്‍ശെല്‍വംജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ധര്‍മ്മേന്ദ്രപ്രധാന്‍ ജി,. വിശിഷ്ടവ്യക്തികളെ, മഹതികളെ മഹാന്മാരെ.

വണക്കം!

ഇന്ന് ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനിതനായിരിക്കുന്നു. സുപ്രധാനമായ എണ്ണ വാതക പദ്ധതികളുടെ തുടക്കമാണ് നാം ഇവിടെ ആഘോഷിക്കുന്നത്. ഇവയെല്ലാം തമിഴ്‌നാടിന് മാത്രമല്ല, രാജ്യത്തിനാകമാനം തന്നെ പ്രാധാന്യമുള്ളതാണ്.

സുഹൃത്തുക്കളെ,

നിങ്ങളെ ചിന്തിപ്പിക്കുന്ന രണ്ടു വസ്തുകള്‍ പങ്കുവച്ചുകൊണ്ട് തുടങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി 2019-20ല്‍ 85% എണ്ണയും 53% വാതകവും ഇറക്കുമതി ചെയ്തു. നമ്മുടേതുപോലെ വൈവിദ്ധ്യവും പ്രതിഭയുമുള്ള ഒരു രാജ്യം ഇത്രയധികം ഊര്‍ജ്ജ ഇറക്കുമതിയെ ആശ്രയിക്കേണ്ടതുണ്ടോ? ഞാന്‍ ആരെയും വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ പറയാന്‍ ആഗ്രഹിക്കുന്നത്: നാം ഈ കാര്യത്തില്‍ വളരെ നേരത്തെതന്നെ ശ്രദ്ധചെലുത്തിയിരുന്നെങ്കില്‍ നമ്മുടെ മദ്ധ്യവര്‍ഗ്ഗക്കാര്‍ക്ക് ഭാരമുണ്ടാകുമായിരുന്നില്ല. 


എന്നാല്‍ ഇപ്പോള്‍ ശുദ്ധവും ഹരിതവുമായ ഊര്‍ജ്ജ സ്രോതസിന് വേണ്ടി പ്രവര്‍ത്തിക്കുകയെന്നത് നമ്മുടെ യോജിച്ച കടമയാണ്. ഊര്‍ജ്ജ ആശ്രയത്വം കുറയ്ക്കുക. നമ്മുടെ ഗവണ്‍മെന്റ് മദ്ധ്യവര്‍ഗ്ഗത്തിന്റെ ആശങ്കയെക്കുറിച്ച് വളരെയധികം സംവേദനക്ഷമതയുള്ളവരാണ്. അതാണ് ഇന്ത്യ. ഇപ്പോള്‍ കര്‍ഷകരേയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി ഇന്ത്യ എഥനോളിലുള്ള ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നത്. ഈ മേഖലയിലെ പ്രധാനിയാകുന്നതിനായി സൗരോര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങളുടെ ജീവിതം ഉല്‍പ്പാദനക്ഷമതയുള്ളതും സുഗമവുമാക്കുന്നതിനായി പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് വലിയ സമ്പാദ്യമുണ്ടാക്കുന്നതിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ പോലുള്ള ബദല്‍ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നു. 


ലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നതിനായാണ് 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന നയം ഗവണ്‍മെന്റ് കൊണ്ടുവന്നത്. മുമ്പെന്നത്തെക്കാള്‍ കൂടുതല്‍ നഗരങ്ങളില്‍ ഇപ്പോള്‍ മെട്രോ വ്യാപിപ്പിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ പമ്പുകള്‍ കൂടുതല്‍ ജനപ്രിയമാകുകയാണ്. അവ കര്‍ഷകരെ വളരെയധികം സഹായിക്കുന്നു. ജനങ്ങളുടെ പിന്തുണയില്ലാതെ ഇത് സാദ്ധ്യമാകില്ലായിരുന്നു. വളര്‍ന്നുവരുന്ന ഊര്‍ജ്ജ ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ നമ്മുടെ ഊര്‍ജ്ജ ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനായും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം നാം നമ്മുടെ ഇറക്കുമതി സ്രോതസുകളെ വൈവിദ്ധ്യവല്‍ക്കരിക്കുകയുമാണ്.

സുഹൃത്തുക്കളെ, 

എങ്ങനെയാണ് നാം ഇത് ചെയ്യുന്നത്? കാര്യശേഷി നിര്‍മ്മാണത്തിലൂടെ. ശുദ്ധികരണശേഷിയില്‍ 2019-20ല്‍ നാം ലോകത്ത് നാലാമതായിരുന്നു. ഏകദേശം 65.2 ദശലക്ഷം ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഈ കണക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ കമ്പനികള്‍ വിദേശത്തുള്ള ഗുണനിലവാരമുള്ള എണ്ണ വാതക ആസ്തികള്‍ ആര്‍ജ്ജിക്കുന്നതിന് മുതിര്‍ന്നു. ഇന്ന് ഇന്ത്യന്‍ എണ്ണ വാതക കമ്പനികള്‍ ലോകത്തെ 27 രാജ്യങ്ങളില്‍ ഏകദേശം രണ്ടുലക്ഷത്തി ഏഴുപത്തിയയ്യായിരം കോടി രൂപയുടെ നിക്ഷേപവുമായി തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 

സുഹൃത്തുക്കളെ,

'ഒരു രാജ്യം ഒരു വാതക ഗ്രിഡ്' എന്നത് നേടിയെടുക്കാനായി നാം ഒരു വാതക പൈപ്പ്‌ലൈന്‍ വികസിപ്പിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് എണ്ണ വാതക പശ്ചാത്തലം സൗകര്യം സൃഷ്ടിക്കുന്നതിന് 7.5 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് നാം ആസൂത്രണം ചെയ്തിട്ടുള്ളത്. 407 ജില്ലകള്‍ ഉള്‍പ്പെടുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഘയുടെ വികസനത്തിനാണ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. 

സുഹൃത്തുക്കളെ,

നമ്മുടെ ഉപഭോകൃതൃ കേന്ദ്രീകൃത പദ്ധതികളായ പഹലും പി.എം. ഉജ്ജ്വല യോജനയും ഓരോ കുടുംബത്തിനും ഈ ഗ്യാസ് ലഭിക്കുന്നതിന് സഹായിക്കുന്നു. തമിഴ്‌നാട്ടിലെ 95% പാചകവാതക ഉപഭോക്താക്കളം പഹല്‍ പദ്ധതിയില്‍ ചേര്‍ന്നു കഴിഞ്ഞു. 90% ലേറെ സജീവ ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള സബ്‌സിഡി കൈമാറ്റവും നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ 32 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്  ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ പുതിയ കണക്ഷനുകള്‍ നല്‍കിയിട്ടുമുണ്ട്. പി.എം ഗരീബ് കല്യാണ്‍ യോജനയ്ക്ക് കിഴില്‍ 31.6 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ 
റീഫില്‍ നേട്ടവും ലഭിക്കുന്നുണ്ട്.

സുഹൃത്തുക്കളെ, 

ഇന്ന് ഇവിടെ സമാരംഭിക്കുന്ന രാമനാഥപുരത്തു നിന്നും തൂത്തുക്കുടി വരെയുള്ള ഇന്ത്യന്‍ ഓയിലിന്റെ 143 കിലോമീറ്റര്‍ നീളം വരുന്ന പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ഓ.എന്‍.ജി.സിയുടെ വാതകപാടത്തുള്ള വാതകത്തെ പണമാക്കി മാറ്റും. 4,500 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന വലിയ പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ ഭാഗമാണിത്. 

എണ്ണോര്‍, തിരുവള്ളുവര്‍, ബെങ്കലൂരു, പുതുച്ചേരി, നാഗപട്ടണം, മധുര, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ഇതിന്റെ ഗുണമുണ്ടാകും. തമിഴ്‌നാടിന്റെ പത്തു ജില്ലകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപത്തോടെ വികസിപ്പിച്ചിട്ടുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ വികസനത്തിനും ഇത് സഹായകരമാകും. 

ഈ പദ്ധതികള്‍ ശുദ്ധ പാചക ഇന്ധനം കുടുംബങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രാദേശിക വ്യവസായങ്ങള്‍ക്കും സി.എന്‍.ജി പോലുള്ള ഇതര ഗതാഗത ഇന്ധനങ്ങളും ലഭ്യമാക്കും. 

ഒ.എന്‍.ജി.സിയുടെ പാടങ്ങളിലുള്ള വാതകം ഇപ്പോള്‍ തൂത്തുക്കുടിയിലുള്ള സതേണ്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വിതരണം ചെയ്യും. ഈ പൈപ്പ്‌ലൈന്‍ പ്രകൃതി വാതകം ചെലവുകുറഞ്ഞ അസംസ്‌കൃത വസ്തുവായി വളം ഉണ്ടാക്കാന്‍ എസ്.പി.ഐ.സിക്ക് വിതരണം ചെയ്യും.
ഒരു സംഭരണ സംവിധാനവുമില്ലാതെ ഇനി അസംസ്‌കൃത വസ്തു തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കും. ഇത് ഉല്‍പ്പാദനത്തില്‍ പ്രതിവര്‍ഷം 70 കോടി രൂപ മുതല്‍ 95 കോടി രൂപയുടെ വരെ ലാഭമുണ്ടാക്കുന്നതിന് ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വളത്തിന്റെ അന്തിമ വില താഴ്ത്തി കൊണ്ടുവരികയും ചെയ്യും. നമ്മുടെ ഊര്‍ജ്ജകൂടയില്‍ വാതകത്തിന്റെ പങ്ക് ഇപ്പോഴുള്ള 6.3% ല്‍ നിന്നും 15%മാക്കി ഉയര്‍ത്തുന്നതിന് നാം ഉത്സുകരാണ്. 

സുഹൃത്തുക്കളെ, 

വികസനപദ്ധതികള്‍ അവയ്‌ക്കൊപ്പം നിരവധി നേട്ടങ്ങളും കൊണ്ടുവരും. നാഗപട്ടണത്തുള്ള സി.പി.സി.എല്ലിന്റെ പുതിയ ശുദ്ധീകരണശാലയിലെ സാമഗ്രികളിലും സേവങ്ങളിലും ഏകദേശം 80% ആഭ്യന്തര സ്രോതസുകളാണ് ഉദ്ദേശിക്കുന്നത്. ഈ ശുദ്ധീകരണശാല ഇ മേഖലയിലെ  ഗതാഗത സൗകര്യങ്ങളുടെ വികസനം വര്‍ദ്ധിപ്പിക്കുകയും പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍, അനുബന്ധ ചെറുകിട വ്യവസായങ്ങള്‍ എന്നിവയെ ഒഴുക്കിനനുസൃതമാക്കുകയും ചെയ്യും. ഈ പുതിയ ശുദ്ധീകരണശാല ബി.എസ്-ആറ് മാനദണ്ഡപ്രകാരമുള്ള ഡീസല്‍ ഉല്‍പ്പാദിപ്പിക്കുകയും പോളിപ്രോപ്പലീല്‍ ഒരു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി നിര്‍മ്മിക്കുകയും ചെയ്യും. 

ഇന്ന്, പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ പങ്ക് ഇന്ത്യ വര്‍ദ്ധിപ്പിക്കുന്നു. 2030 ഓടെ മൊത്തം ഊര്‍ജ്ജത്തിന്റെ 40% ഹരിത ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നായിരിക്കും ഉല്‍പ്പാദിപ്പിക്കുക. ഇന്ന് മണാലിയില്‍ ഉദ്ഘാടനം ചെയ്ത സി.പി.സി.എല്ലിന്റെ പുതിയ ഗാസോലിന്‍ ഡീസള്‍ഫറൈസേഷന്‍ യൂണിറ്റ് ഹരിത ഭാവിക്ക് വേണ്ട മറ്റൊരു പരിശ്രമമാണ്. സള്‍ഫര്‍ കുറഞ്ഞ പരിസ്ഥിതി സൗഹൃദമായ ബി.എസ് ആറ് മാനദണ്ഡമുള്ള ഇന്ധനം ഇനി ഈ ശുദ്ധീകരണശാല ഉത്പാദിപ്പിക്കും. 

സുഹൃത്തുക്കളെ!

പര്യവേഷണം, ഉല്‍പ്പാദനം, പ്രകൃതിവാതകം, വിപണനവും വിതരണവും ഉള്‍ക്കൊള്ളുന്ന എണ്ണ വാതക മേഖലയില്‍ 2014 മുതല്‍ നാം നിരവധി പരിഷ്‌ക്കാരങ്ങളാണ് കൊണ്ടു വന്നത്. നിക്ഷേപസൗഹൃദ നടപടികളിലൂടെ ആഭ്യന്തര അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി നാം പ്രവര്‍ത്തിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രകൃതിവാതക നികുതിയിലെ വ്യത്യസ്തയിലുള്ള വര്‍ദ്ധന ഇല്ലാതാക്കാനാണ് നാം ശ്രമിക്കുന്നത്. നികുതിയിലെ ഐക്യരൂപം പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കുകയും വ്യവസായത്തിലാകെ അതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രകൃതിവാതകത്തെ ജി.എസ്.ടി ഭരണക്രമത്തിന് കീഴില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണ്. 

വരിക, ഇന്ത്യയുടെ ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കുക! എന്നാണ് ലോകത്തോട് എനിക്ക് പറയാനുള്ളത്.

സുഹൃത്തുക്കളെ, 

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ നടപ്പാക്കുന്നതിനായി 50,000 കോടിയിലേറെ രൂപയുടെ എണ്ണ വാതക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി ക്കഴിഞ്ഞു. അതേസമയം തന്നെ 2014ന് മുമ്പ് അംഗീകരിച്ച 91,000 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനുമധികമായി 4,300 കോടി രൂപയുടെ പദ്ധതികള്‍ പരിഗണനയിലുമാണ്.  ഇന്ത്യയുടെ സുസ്ഥിര വികസനത്തിന് വേണ്ടി നിരന്തരമായ നമ്മുടെ സംയുക്ത നയങ്ങളും മുന്‍കൈകളുടേയും ഫലമാണ് തമിഴ്‌നാട്ടിലെ ഈ എല്ലാ പദ്ധതികളും. 

തമിഴ്‌നാട്ടിലെ ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടി നടപടികള്‍ കൈക്കൊണ്ട എല്ലാ തല്‍പ്പരകക്ഷികള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. നമ്മുടെ പരിശ്രമങ്ങളില്‍ നാം തുടര്‍ന്നും വിജയം വരിക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.

നിങ്ങള്‍ക്ക് നന്ദി!

വണക്കം.
 



(Release ID: 1698996) Visitor Counter : 174