ഭൗമശാസ്ത്ര മന്ത്രാലയം

ഇന്ത്യയുടെ നീല സമ്പദ് വ്യവസ്ഥാ  നയത്തിന്റെ ( ബ്ലൂ ഇക്കണോമി പോളിസി ) കരടിൻമേൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

Posted On: 17 FEB 2021 11:37AM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 17,2021



നീല സമ്പദ് വ്യവസ്ഥാ  നയം ( ബ്ലൂ ഇക്കണോമി പോളിസി ) സംബന്ധിച്ച് വ്യവസായം,സന്നദ്ധ സംഘടനകൾ,പഠന ഗവേഷണങ്ങളിലേർപ്പെടുന്നവർ,സാധാരണ പൗരന്മാർ തുടങ്ങി  വിവിധ മേഖലയിലെ ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ച്, ഇന്ത്യയുടെ പുതിയ നീല സമ്പദ് വ്യവസ്ഥാ നയത്തിന്റെ കരട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രസിദ്ധീകരിച്ചു.രാജ്യത്ത് ലഭ്യമായ അതിവിപുലമായ സമുദ്ര വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന വീക്ഷണവും തന്ത്രവും നീല സമ്പദ്‌വ്യവസ്ഥാ  നയത്തിന്റെ കരട് രേഖയിൽ പ്രതിപാദിക്കുന്നു.

2030 ഓടെ നവീന ഇന്ത്യയെന്ന  കേന്ദ്ര സർക്കാരിന്റെ ദർശനത്തിന് അനുസൃതമായാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നീല സമ്പദ്‌വ്യവസ്ഥ നയത്തിന്റെ കരട് ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.രാജ്യത്തിൻറെ  സാമ്പത്തിക വളർച്ചയുടെ പത്ത് പ്രധാന മാനങ്ങളിലൊന്നായി കരട് നയത്തിൽ  നീല സമ്പദ്‌വ്യവസ്ഥയെ വിഭാവനം ചെയ്യുന്നു. ഇനിപ്പറയുന്ന ഏഴ് മേഖലകളെ കരട് പ്രത്യേകം പ്രതിപാദിക്കുന്നു..

1. ദേശീയ അക്കൗണ്ടിംഗ് ചട്ടക്കൂട്

2. തീരദേശ- സമുദ്ര മേഖലകളിലെ സ്ഥലസംബന്ധിയായ ആസൂത്രണവും വിനോദസഞ്ചാരവും.

3. സമുദ്ര മത്സ്യബന്ധനം, ജലക്കൃഷി, മത്സ്യ സംസ്കരണം.

4. ഉത്പാദനം, വളർന്നുവരുന്ന വ്യവസായങ്ങൾ, വ്യാപാരം, സാങ്കേതികവിദ്യ, സേവനങ്ങൾ, നൈപുണ്യ വികസനം.

5. ട്രാൻസ്-ഷിപ്പ്മെന്റുകൾ (ചരക്കുകളോ കണ്ടെയ്നറുകളോ ഇടയ്ക്കുള്ള ഒരു  ലക്ഷ്യസ്ഥാനത്തേക്കും പിന്നീട് മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കും കയറ്റി അയയ്ക്കുന്നതാണ് ട്രാൻസ്-ഷിപ്പ്മെന്റ്) ഉൾപ്പെടെയുള്ള സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയ, അടിസ്ഥാനസൗകര്യം,കപ്പല്‍ വ്യാപാരം.

6. തീരദേശ, ആഴക്കടൽ ഖനനവും ആഴക്കടൽ ഊർജ്ജവും

7. സുരക്ഷ, തന്ത്രപരമായ വ്യാപ്തി, അന്താരാഷ്ട്ര ഇടപെടൽ.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തയ്യാറാക്കിയനീല സമ്പദ് വ്യവസ്ഥാ ( ബ്ലൂ ഇക്കണോമി പോളിസി ) നയത്തിന്റെ കരട് https://moes.gov.in/writereaddata/files/BlueEconomyPolicy.pdf എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2021 ഫെബ്രുവരി 27 നകം blueeconomy-policy[at]gov[dot]in എന്ന ഇ മെയിലിലേക്ക്  അയയ്ക്കാവുന്നതാണ്.

 

IE/SKY


(Release ID: 1698683) Visitor Counter : 283