ആഭ്യന്തരകാര്യ മന്ത്രാലയം

പോലീസ് സേനയുടെ ആധുനികവൽക്കരണം

Posted On: 10 FEB 2021 3:47PM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 10, 2021

 കേന്ദ്ര സായുധ പോലീസ് സേനകളായ  ആസാം റൈഫിൾസ്, അതിർത്തി സുരക്ഷാ സേന, കേന്ദ്ര വ്യാവസായിക സുരക്ഷാ സേന, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, ഇൻഡോ   ടിബറ്റൻ അതിർത്തി പോലീസ്,  സശസ്ത്ര സീമാബൽ, ദേശീയ സുരക്ഷാ ഗാർഡുകൾ  എന്നിവയിൽ 1053 കോടി രൂപ ചെലവിട്ട് 2018 മുതൽ ആധുനികവൽക്കരണ പദ്ധതി മൂന്നാംഘട്ടം കേന്ദ്ര ഗവൺമെന്റ് നടത്തിവരികയാണ്  



 സംസ്ഥാന പോലീസ് സേനകളെ പരിഗണിക്കുമ്പോൾ ഭരണഘടനയുടെ ഏഴാം പട്ടികയിലെ സംസ്ഥാന വിഷയങ്ങളാണ് പോലീസ്, പൊതു ക്രമം എന്നിവ.  എങ്കിലും, 'പോലീസിനെ ആധുനിക വൽക്കരിക്കാൻ സംസ്ഥാനങ്ങൾക്കുള്ള സഹായം' (Assistance to States for Modernization of Police (ASMP)  എന്ന പദ്ധതിയിലൂടെ   സംസ്ഥാന പൊലീസ് സേനകളെ ആധുനിക വൽക്കരിക്കാൻ  സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങളെ   കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുണ്ട്

 ഉത്തർപ്രദേശ് അടക്കം എല്ലാ സംസ്ഥാന ഭരണകൂടങ്ങളും പദ്ധതിക്ക് കീഴിൽ ധനസഹായം സ്വീകരിച്ചുകഴിഞ്ഞു  ആധുനിക ആയുധങ്ങൾ, പരിശീലന സാമഗ്രികൾ, മെച്ചപ്പെട്ട ആശയവിനിമയ ഫോറൻസിക് ഉപകരണങ്ങൾ, സൈബർ പോലീസ്  സാമഗ്രികൾ തുടങ്ങിയവ സ്വന്തമാക്കുന്നതിനായി സംസ്ഥാന ഭരണകൂടങ്ങൾക്ക് പദ്ധതിക്കു കീഴിൽ കേന്ദ്ര സഹായം ലഭ്യമാകുന്നു.

ഇതിനുപുറമേ  വിഘടനവാദികളുടെ സ്വാധീനമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ തീവ്രവാദ ബാധിത  ജില്ലകൾ എന്നിവയ്ക്കായി  പ്രത്യേക വാഹനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും പദ്ധതിക്കു കീഴിൽ ഒരുക്കിയിട്ടുണ്ട്

അടിസ്ഥാനസൗകര്യങ്ങൾ, മറ്റു സാമഗ്രികൾ,പരിശീലന സംവിധാനങ്ങൾ എന്നിവ സ്വന്തം ആക്കുന്നതിനുള്ള സാമ്പത്തികസഹായവും  നൽകിവരുന്നു. പോലീസ് സേനകളുടെ കാര്യശേഷിയും സാധ്യതകളും വർദ്ധിപ്പിക്കാൻ ഇത്ഉപകരിക്കുന്നു


 ധനസഹായവിതരണം കൂടുതൽ സുഗമമാക്കുന്നതിന്റെ  ഭാഗമായി  ASMP പദ്ധതിക്ക് കീഴിൽ  സംസ്ഥാനങ്ങളെ A,B എന്നിങ്ങനെ  രണ്ട് വിഭാഗങ്ങളായി   തരംതിരിച്ചിട്ടുണ്ട്



 വിഭാഗം എ യിൽ ഉൾപ്പെടുന്ന  ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം അടക്കം   8 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ   90 :10 അനുപാതത്തിൽ കേന്ദ്ര-:സംസ്ഥാന സഹായം ലഭിക്കാൻ  അർഹരാണ്

 ശേഷിക്കുന്ന വിഭാഗം ബി യിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ 60: 40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന ധനസഹായത്തിന് അർഹരാണ്

 ആഭ്യന്തര സഹമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം 

 

IE/SKY

 



(Release ID: 1696850) Visitor Counter : 120