യുവജനകാര്യ, കായിക മന്ത്രാലയം
രാജ്യത്ത് ഗ്രാമീണമേഖലയിൽ ഉൾപ്പെടെ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു ഗവൺമെന്റ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു: കേന്ദ്ര മന്ത്രി ശ്രീ കിരൺ റിജിജു
प्रविष्टि तिथि:
08 FEB 2021 2:31PM by PIB Thiruvananthpuram
ന്യൂഡൽഹി , ഫെബ്രുവരി 08, 2021
രാജ്യത്ത് യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിന് കായിക ഇനങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണമേഖലയിൽ ഉൾപ്പെടെ കേന്ദ്ര യുവജന ക്ഷേമ കായിക വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഖേലോ ഇന്ത്യ,ദേശീയ സ്പോർട്സ് ഫെഡറേഷൻ സഹായം, അന്താരാഷ്ട്ര മത്സരങ്ങളിലെ വിജയികൾക്കും പരിശീലകർക്കും പ്രത്യേക അവാർഡ്, നാഷണൽ സ്പോർട്സ് അവാർഡ്, വിരമിച്ച പ്രതിഭകൾക്ക് പെൻഷൻ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ സ്പോർട്സ് വെൽഫെയർ ഫണ്ട്, നാഷണൽ സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ട്, സ്പോർട്സ് അതോറിറ്റി ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ ഈ പദ്ധതികളിൽ ചിലതാണ്.
പദ്ധതികളെ പറ്റിയുള്ള വിശദാംശങ്ങൾ മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാനങ്ങൾക്ക് അല്ല, മറിച്ച് പദ്ധതി അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഫണ്ട് അനുവദിച്ചിരിക്കുന്നത് വിവിധ പദ്ധതികളിലായി 2017- 18 ൽ 1393.21 കോടിയും 2018-19 ൽ 1381. 52 കോടിയും 2019-20 ൽ 2000 കോടി രൂപയും അനുവദിച്ചു.
കേന്ദ്ര യുവജന ക്ഷേമ& കായിക വകുപ്പ് മന്ത്രി ശ്രീ കിരൺ റിജിജു ഇന്ന് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം
(रिलीज़ आईडी: 1696187)
आगंतुक पटल : 244