റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഡ്രൈവർ പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരം

Posted On: 05 FEB 2021 11:53AM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 05, 2021




 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരം സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തെ പൗരന്മാർക്ക് മികച്ച ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുന്നതിന്റെ  ഭാഗമായി  പരിശീലന കേന്ദ്രങ്ങൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ,  ഉറപ്പാക്കേണ്ട സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.  ഇത്തരം കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കുന്ന വ്യക്തികൾ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷ നടപടിക്രമങ്ങളുടെ ഭാഗമായുള്ള  ഡ്രൈവിംഗ് ടെസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ് എന്നും മന്ത്രാലയം അറിയിച്ചു

 രാജ്യത്തെ ചരക്കുനീക്ക വ്യവസായ മേഖലയിൽ മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി  റോഡപകടങ്ങൾ കുറക്കുവാനും ഡ്രൈവർമാരുടെ കാര്യശേഷി വർദ്ധിപ്പിക്കുവാനും  ഈ നടപടി സഹായകരമാകും.

 ഇത് സംബന്ധിച്ച കരട് വിജ്ഞാപനം (vide GSR 57(E) dated 29 Jan 2021) മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ , പൊതുജനങ്ങൾക്കായി  ലഭ്യമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിന്   ശേഷം ഔദ്യോഗിക വിജ്ഞാപനം ഉണ്ടായിരിക്കുന്നതാണ്


(Release ID: 1695453) Visitor Counter : 283