രാജ്യരക്ഷാ മന്ത്രാലയം

ഏറോ ഇന്ത്യ 2021 നൊപ്പം, ഇന്ത്യൻ മഹാസമുദ്ര മേഖലാ പ്രതിരോധമന്ത്രി മാരുടെ കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ  ആതിഥ്യം വഹിക്കും

Posted On: 03 FEB 2021 4:38PM by PIB Thiruvananthpuram
 
 
 

എയ്റോ ഇന്ത്യ 2021നൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് 2021 ഫെബ്രുവരി നാലിന് ഇന്ത്യ ആതിഥ്യം വഹിക്കും. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയറോ ഇന്ത്യ 2021,   2021 ഫെബ്രുവരി 3 മുതൽ 5 വരെ ബംഗളൂരുവിലാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മെച്ചപ്പെട്ട സമാധാനം സുരക്ഷാ സഹകരണം എന്നതിനെ ആസ്പദമാക്കിയാണ് പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം സംഘടിപ്പിക്കുന്നത്

 

 ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനം, സ്ഥിരത, പുരോഗതി എന്നിവയുടെ വികസനം ഊട്ടിയുറപ്പിക്കുന്ന ഒരു സാമ്പത്തിക സഹകരണ- സംവിധാനത്തിൽ കൂടിക്കാഴ്ചകൾ സാധ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് സമ്മേളനം.

 

 പങ്കാളിത്ത രാഷ്ട്രങ്ങളിലെ പ്രതിരോധ വ്യവസായ മേഖലകൾ തമ്മിലുള്ള സഹകരണം, വിഭവങ്ങൾ വിവരങ്ങൾ എന്നിവയുടെ പങ്കുവയ്ക്കൽ, സമുദ്ര നിരീക്ഷണം,  സഹകരണ മനുഷ്യാവകാശ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, സമുദ്രമലിനീകരണ പ്രതിരോധനടപടികൾ, നൂതന സാങ്കേതിക വിദ്യാവികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും(Release ID: 1694930) Visitor Counter : 224