ധനകാര്യ മന്ത്രാലയം

ബജറ്റിൽ പ്രഖ്യാപിച്ച തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ നയം

Posted On: 01 FEB 2021 1:53PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 01 ,2021

സാമൂഹ്യമേഖലയ്ക്കും വികസന പദ്ധതികൾക്കും മൂലധനം കണ്ടെത്തുന്നതിനും, സ്വകാര്യ മൂലധനം, സാങ്കേതികവിദ്യ, കേന്ദ്ര പൊതുമേഖലാ സഥാപനങ്ങളിൽ മികച്ച മാനേജ്മെൻറ് രീതികൾ അവലംബിക്കുക എന്നിവയും ലക്ഷ്യമിട്ടുമുള്ള ഓഹരി വിറ്റഴിക്കൽ നയമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. കേന്ദ്ര പൊതുമേഖലാ സഥാപനങ്ങളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ നയത്തിന് സർക്കാർ അംഗീകാരം നൽകിയതായി 2021-22 ലെ പൊതു ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ വ്യക്തമാക്കി. തന്ത്രപരവും അല്ലാത്തതുമായ എല്ലാ മേഖലകളിലും ഓഹരി വിറ്റഴിക്കലിന് വ്യക്തമായ രൂപ രേഖ തയ്യാറാക്കും.

ഇനിപ്പറയുന്ന കാര്യങ്ങളാണ് നയത്തിന്റെ സവിശേഷതകളായി മന്ത്രി ഉയർത്തിക്കാട്ടിയത് :

1. നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവ നയത്തിന്റെ പരിധിയിൽ വരും.

 

 


2. ഓഹരി വിറ്റഴിക്കേണ്ട മേഖലകളുടെ ദ്വിമുഖ വർഗ്ഗീകരണം:

1. തന്ത്രപ്രധാന  മേഖല:

സ്വകാര്യവൽക്കരിക്കുകയോ ലയിപ്പിക്കുകയോ മറ്റ് പൊതുമേഖലാ സ്ഥാപങ്ങളുടെ ഉപസ്ഥാപനമാക്കുകയോ വഴി പൊതുമേഖലയുടെ സാന്നിധ്യം പരമാവധി കുറയ്ക്കുക. ഇതിന് കീഴിൽ വരുന്നത് 4 മേഖലകൾ:

                              i. ആണവോർജ്ജം, ബഹിരാകാശം, പ്രതിരോധം
                              ii. ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ
                              iii. ഊർജ്ജം, പെട്രോളിയം, കൽക്കരി, മറ്റ് ധാതുക്കൾ
                              iv. ബാങ്കിംഗ്, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ

2. തന്ത്രപ്രധാനമല്ലാത്ത മേഖല: ഈ മേഖലയിൽ, പൊതുമേഖലാ കമ്പനികൾ സ്വകാര്യവൽക്കരിക്കും, ലാഭകരമല്ലാത്തവ അടച്ചുപൂട്ടും.

ബി.പി.സി.എൽ., എയർ ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, ബി.ഇ.എം.എൽ., പവൻ ഹൻസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി സഭയെ അറിയിച്ചു. ഐ.‌ഡി‌.ബി‌.ഐ.ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളെയും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയെയും സ്വകാര്യവൽക്കരിക്കാനുള്ള നിർദ്ദേശം 2021-22 ൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സമ്മേളനത്തിൽ തന്നെ ആവശ്യമായ നിയമ ഭേദഗതികളിലൂടെ എൽ.ഐ.സി.യുടെ ഓഹരി വിറ്റഴിക്കലിന് തുടക്കമിടും.

തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനുള്ള കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ അടുത്ത പട്ടിക തയ്യാറാക്കാൻ നീതി ആയോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

BE 2020-21-ഇൽ ഓഹരി വിറ്റഴിക്കലിൽ നിന്ന് 1,75,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.

പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിന്, കേന്ദ്ര ഫണ്ടുകൾ ഉൾപ്പെടെയുള്ള പ്രോത്സാഹന പാക്കേജ് തയ്യാറാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

നിഷ്‌ക്രിയ ഭൂമിയിൽ നിന്നുള്ള ധനാഗമ മാർഗ്ഗത്തിനായി പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കാൻ നിർദ്ദേശമുണ്ട്. സാമ്പത്തിക ദൗർബല്യവും നഷ്ടവും നേരിടുന്ന പൊതു മേഖല സ്ഥാപനങ്ങൾ സമയബന്ധിതമായി അടച്ചുപൂട്ടുന്നതിനായി പുതിയ സംവിധാനം ഒരുക്കാനായും ബജറ്റിൽ ശ്രീമതി നിർമ്മല സീതാരാമൻ ശുപാർശ ചെയ്യുന്നു
.


(Release ID: 1694137) Visitor Counter : 744