ധനകാര്യ മന്ത്രാലയം

സുസ്ഥിര വികസനമാണ് ഇന്ത്യയുടെ വികസന നയത്തിന്റെ അടിസ്ഥാനം

Posted On: 29 JAN 2021 3:26PM by PIB Thiruvananthpuram

 

 

17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉള്ള, 2030 സുസ്ഥിര വികസന അജണ്ടയാണ്, സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക തലങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയുടെ സമഗ്ര വികസന അജണ്ട. 2020-21 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവ്വേ, കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ, പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച് കൊണ്ട് സമീപനത്തിനാണ് ഊന്നൽ നൽകിയിരിക്കുന്നത്.

 

ഗവൺമെന്റിന്റെ നയങ്ങളിലും പദ്ധതികളിലും വികസന അജണ്ട മുഖ്യധാരയിലെത്തിക്കാൻ ഗവൺമെന്റ് മുൻകൂട്ടി പല നടപടികളും സ്വീകരിച്ചിട്ടുള്ളതായി സർവ്വേ പറയുന്നു. അനിതരസാധാരണമായ കോവിഡ്-19 പ്രതിസന്ധി കാലയളവിൽ ഉയർന്നുവന്ന വെല്ലുവിളികൾ സർവ്വേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇന്ത്യയുടെ വികസനത്തിൽ സുസ്ഥിരതയ്ക്ക് ഉള്ള പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു.

 

കാലാവസ്ഥാ വ്യതിയാന പ്രതിരോധപ്രവർത്തനങ്ങളിൽ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാന പങ്കുണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ വിഭവങ്ങൾ ലഭിക്കുന്നതിന് ആഭ്യന്തര/അന്താരാഷ്ട്ര തലത്തിൽ സംയോജിത സമീപനം അനിവാര്യമാണ്.

 

ഗവൺമെന്റിന്റെ വികസന മുൻഗണനകൾക്ക് സുസ്ഥിര പണലഭ്യത ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം സർവ്വേ പറയുന്നു. സെബി (SEBI) യുടെ നേതൃത്വത്തിൽ സാമൂഹ്യക്ഷേമ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്, സാമൂഹ്യ സംരംഭങ്ങളിലൂടെ മൂലധനം സ്വരൂപിക്കുന്ന 'സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്' രൂപീകരിക്കുന്ന ദിശയിലേക്ക് ഇന്ത്യ നീങ്ങുകയാണ്.

 

സുസ്ഥിര വികസന മാതൃകയും ദുരന്ത ലഘൂകരണ അടിസ്ഥാനസൗകര്യ വികസനത്തിനും ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്ന നടപടികളെപ്പറ്റി സർവേ സൂചിപ്പിക്കുന്നു:

 

1) 'ലോക സൗര ബാങ്ക്', ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' തുടങ്ങിയ രണ്ട് പദ്ധതികൾ അന്താരാഷ്ട്ര സൗര സഖ്യം (ISA) ആരംഭിച്ചു. ആഗോളതലത്തിൽ സ്വകാര്യ, പൊതു കോർപ്പറേറ്റുകളുടെ സഹകരണത്തോടെ സുസ്ഥിര കാലാവസ്ഥ പ്രവർത്തന സഖ്യത്തിന് എസ് സെക്രട്ടറിയേറ്റ് സമീപകാലത്ത് രൂപം നൽകിയിട്ടുണ്ട്.

 

2) ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിനും രൂപം നൽകിയിട്ടുണ്ട്.


(Release ID: 1693523) Visitor Counter : 883