ധനകാര്യ മന്ത്രാലയം
ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ചുരുങ്ങുന്നു
Posted On:
29 JAN 2021 3:33PM by PIB Thiruvananthpuram
ന്യൂഡൽഹി, ജനുവരി 29, 2021
2020 ലെ കോവിഡ്-19 മഹാമാരി, മഹാമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ ആഗോള മാന്ദ്യത്തിന് കാരണമായി. 2020 ൽ ആഗോള ചരക്ക് വ്യാപാരത്തിൽ 9.2 ശതമാനം കുറവ് വരുമെന്ന് കേന്ദ്ര ധനമന്ത്രി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2020-21ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ഇറക്കുമതിയിലുണ്ടായ ഇടിവ് കയറ്റുമതിയെക്കാൾ ഉയർന്നു നില്ക്കുന്നതായി സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. 2020-21 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, 57.5 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര കമ്മിയാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവിൽ, 2019-20ൽ ഇത് 125.9 ബില്യൺ യുഎസ് ഡോളർ ആയിരുന്നു.
കറന്റ് അക്കൌണ്ട്:
കയറ്റുമതി - 2020-21 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ചരക്ക് കയറ്റുമതി (-) 15.7 ശതമാനം ഇടിഞ്ഞ് 200.8 ബില്യൺ യുഎസ് ഡോളറായി. 2019-20 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇത് 238.3 ബില്യൺ യുഎസ് ഡോളറായിരുന്നു.
ഇറക്കുമതി - 2020-21 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മൊത്തം ചരക്ക് ഇറക്കുമതി (-) 29.1 ശതമാനം കുറഞ്ഞ് 258.3 ബില്യൺ യുഎസ് ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 364.2 ബില്യൺ ഡോളറായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയിലെ കുത്തനെയുള്ള ഇടിവ് മൊത്തത്തിലുള്ള ഇറക്കുമതി വളർച്ച കുറയാൻ കാരണമായി. ഇറക്കുമതി ചുരുങ്ങിയതോടെ ചൈനയുമായും യുഎസുമായും വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെട്ടുവെന്ന് 2020-21 സാമ്പത്തിക സർവേ പറയുന്നു.
സേവനമേഖല - 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 41.7 ബില്യൺ യുഎസ് ഡോളറാണ് നെറ്റ് സേവന വരുമാനം. കഴിഞ്ഞ വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 40.5 ബില്യൺ ഡോളറായിരുന്നു. മൊത്തം സേവന കയറ്റുമതിയുടെ 49 ശതമാനവും സോഫ്റ്റ്വെയർ സേവനങ്ങളാണ്.
സ്വകാര്യ പണകൈമാറ്റത്തിൽ, പ്രധാനമായും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പണമടയ്ക്കലാണ്. 2020-21 ആദ്യ പാദത്തിൽ 35.8 ബില്യൺ യുഎസ് ഡോളറാണ് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംഭാവന. മുൻ വർഷത്തെ അപേക്ഷിച്ച് 6.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം വാർഷിക കറന്റ് അക്കൗണ്ട് മിച്ചമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാപിറ്റൽ അക്കൗണ്ട്:
ക്യാപിറ്റൽ അക്കൗണ്ട് സംതുലനം വിദേശ നിക്ഷേപ ഒഴുക്ക് മൂലം ശക്തിപ്പെടുത്തുന്നുവെന്നാണ് 2020-21ലെ സാമ്പത്തിക സർവേ നിരീക്ഷിക്കുന്നത്. 2020 ഏപ്രിൽ-ഒക്ടോബർ കാലയളവിൽ, വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് 27.5 ബില്യൺ യുഎസ് ഡോളറാണ്. 2019-20 ലെ ആദ്യ ഏഴു മാസങ്ങളെ അപേക്ഷിച്ച് 14.8 ശതമാനം കൂടുതലാണിത്. കറന്റ്, ക്യാപിറ്റൽ അക്കൗണ്ടിലെ ഈ സംഭവവികാസങ്ങൾ മികച്ച വിദേശനാണ്യ കരുതൽ ശേഖരത്തിലേക്ക് നയിച്ചു. വിദേശനാണ്യ കരുതൽ ശേഖരം 2021 ജനുവരി 8 വരെയുള്ള കണക്കനുസരിച്ച്, 586.1 ബില്യൺ യുഎസ് ഡോളറിലെത്തി.
2020 സെപ്റ്റംബർ അവസാനത്തിൽ ഇന്ത്യയുടെ വിദേശ കടം 556.2 ബില്യൺ യുഎസ് ഡോളറായിരുന്നതായി 2020-21ലെ സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. അതായത് 2.0 ബില്യൺ യുഎസ് ഡോളറിന്റെ (0.4 ശതമാനം) കുറവ് രേഖപ്പെടുത്തി. 2020 മാർച്ചിൽ വിദേശ കടത്തിന്റെ ജിഡിപിയുമായുള്ള അനുപാതം 21.6 ശതമാനമായി മെച്ചപ്പെട്ടു.
(Release ID: 1693346)
Visitor Counter : 189