ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

എൻ ഐ സി എസ് ഐ, 2021 ജനുവരി 28ന് രജതജൂബിലി ആഘോഷിക്കുന്നു.

Posted On: 27 JAN 2021 1:16PM by PIB Thiruvananthpuram

ന്യൂഡൽഹി, 2021, ജനുവരി 27

 

 കേന്ദ്ര ഇലക്ട്രോണിക്സ്, ഐറ്റി മന്ത്രാലയത്തിന്റെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക് സെന്റർ സർവീസ് ഇൻകോർപ്പറേറ്റഡ് (എൻ ഐ സി എസ് ഐ) 2021 ജനുവരി 28ന് ഇരുപത്തിയഞ്ചാം വാർഷിക ദിനം ആഘോഷിക്കുന്നു.

 

ചടങ്ങിൽ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് മുഖ്യാതിഥിയായിരിക്കും.

 

 വെർച്ച്വൽ ഇന്റലിജൻസ് ടൂൾ 'തേജസ് 'ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്യും. ഗവൺമെന്റിന് നയ രൂപീകരണത്തിനും, പൊതുജന സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഡാറ്റയിൽ നിന്നും പ്രധാനപ്പെട്ട വിവരങ്ങൾ സ്വാംശീകരിക്കുന്നതിനു സഹായിക്കുന്ന ടൂൾ ആണിത്. ഇലക്ട്രോണിക് ലേല നടപടികൾക്ക് ആവശ്യമായ ഇ -ഓക്ഷൻ ഇന്ത്യ; ഇ -ഓഫീസ്, വീഡിയോ കോൺഫ്രൻസ് എന്നിവ വഴി ജീവനക്കാർക്ക് ആവശ്യമായ ഓഫീസ് ആപ്ലിക്കേഷനുകൾ ലഭ്യമാകുന്ന 'വർക്ക് ഫ്രം എനിവെയർ പോർട്ടൽ', ആഗോളതലത്തിൽ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം വഴി ഡിജിറ്റൽ ഇന്ത്യ ബ്രാൻഡിങ് വർദ്ധിപ്പിക്കുന്നതിന്, അന്താരാഷ്ട്ര കമ്പനികൾക്ക് ലേലത്തിൽ പങ്കെടുക്കാൻ കഴിയുന്ന 'എൻഐസി പ്രോഡക്റ്റ്സ് പോർട്ട്ഫോളിയോ' എന്നിവയും ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്യും.

 

https://webcast.gov.in/nic യിൽ പരിപാടിയുടെ തൽസമയം വെബ്കാസ്റ്റിംഗ് ഉണ്ടാകും.



(Release ID: 1692647) Visitor Counter : 186