ഉപരാഷ്ട്രപതിയുടെ കാര്യാലയം

തുണി കയറ്റുമതി പ്രോത്സാഹന സമിതിയുടെ (AEPC) വിർച്ചുവൽ പ്ലാറ്റ്ഫോം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Posted On: 21 JAN 2021 2:01PM by PIB Thiruvananthpuram
തുണി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ശേഷികൾ വർധിപ്പിക്കണമെന്നും, ആഗോള വിപണി കീഴടക്കാനായി നൂതന സാങ്കേതികവിദ്യകളുടെ സ്വീകരണത്തിലൂടെ കയറ്റുമതിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കണമെന്നും ഉപരാഷ്ട്രപത ശ്രീ എം വെങ്കയ്യ നായിഡു അഭ്യർത്ഥിച്ചു.
 
വലിയതോതിലുള്ള മാനവവിഭവ ശേഷിയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും ഉണ്ടെങ്കിലും ആഗോള തുണിത്തരങ്ങളുടെ കയറ്റുമതിയുടെ ആറു ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴക്കംചെന്ന സാങ്കേതികവിദ്യകളുടെ ഉപയോഗവും വ്യവസായ സംരംഭങ്ങളുടെ കുറഞ്ഞ ശേഷിയും ആണ് ഇതിന് കാരണമെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.
 
തുണി കയറ്റുമതി പ്രോത്സാഹന സമിതിയുടെ തുണിത്തരങ്ങൾക്കായുള്ള വെർച്വൽ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, പുതുക്കിയ സാങ്കേതികവിദ്യ നവീകരണ നിധി പദ്ധതി രാജ്യത്തെ ചെറുകിട സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 
രാജ്യത്തെ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും പരിഗണനയും ആവശ്യമാണെന്നും തങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും ആഗോള മത്സര രംഗത്തിന് അനുസരിച്ച് ഗുണമേന്മ ഉയർത്തുന്നതിലും ഇവർക്ക് പ്രത്യേക പിന്തുണ നൽകേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
 
തുണിത്തരങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ടെക്സ്റ്റൈൽ മന്ത്രാലയവുമായി ചേർന്ന് വലിയ തുണി വ്യവസായ സംരംഭങ്ങൾ സജ്ജമാക്കാനുള്ള നീതി ആയോഗ് പദ്ധതികളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
 
പുതിയ വിപണികളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും മാറുന്ന ആഗോള ആവശ്യങ്ങൾക്ക് അനുസൃതമായി അനുരൂപപ്പെടുവാനും തങ്ങളുടെ ഉൽപ്പാദന സംവിധാനങ്ങളെ വൈവിധ്യവൽക്കരരിക്കേണ്ടത് ഉണ്ടെന്ന് ഉപരാഷ്ട്രപതി തുണി വ്യവസായ മേഖലയിലെ സംരംഭകരെ ഓർമിപ്പിച്ചു.
 
തങ്ങളുടെ ഉൽപ്പന്നങ്ങൾ കൃത്യമായി ബ്രാൻഡ് ചെയ്യുന്നതിൽ പ്രത്യേക പരിഗണന ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുണിത്തരങ്ങളുടെ കയറ്റുമതി വിഹിതത്തിൽ ഇരട്ടയക്ക നേട്ടം സ്വന്തമാക്കാൻ ഇന്ത്യ പ്രത്യേക പരിഗണന നൽകണമെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു
 
രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാക്കൾ ആണ് തുണി വ്യവസായ മേഖല എന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, 45 ദശലക്ഷം പേർക്ക് നേരിട്ട് ഈ മേഖല തൊഴിൽ നൽകുന്നുണ്ടെന്ന് വ്യക്തമാക്കി.  രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന് 12 ശതമാനം ഈ മേഖലയുടെ സംഭാവനയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ടെക്സ്റ്റൈൽ മന്ത്രാലയത്തിന് ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി, പ്രമുഖ തുണി കയറ്റുമതി വ്യവസായികൾ, സംരംഭക പ്രമുഖർ തുടങ്ങിയവരും വെർച്ച്വൽ യോഗത്തിൽ പങ്കെടുത്തു.

 

*** (Release ID: 1691111) Visitor Counter : 143