ഷിപ്പിങ് മന്ത്രാലയം

ഇറാനിലെ ചബഹാർ തുറമുഖത്തിനന്റെ ചരക്ക് കൈകാര്യ ശേഷി ഇന്ത്യ ഗവൺമെന്റ് വർധിപ്പിക്കുന്നു

Posted On: 18 JAN 2021 8:37PM by PIB Thiruvananthpuram

 

ഇറാനിലെ ചബഹാർ തുറമുഖത്ത്, 25 ദശലക്ഷം ഡോളർ വിലയുള്ള രണ്ട് മൊബൈൽ ഹാർബർ ക്രെയിനുകൾ ഇന്ത്യ എത്തിച്ചു. ഇത്തരം 6 ക്രെയിനുകൾ തുറമുഖത്തിന് കൈമാറാനാണ് ഇറാനുമായുള്ള ധാരണ. ഇറ്റലിയിലെ മാർഖേറ തുറമുഖത്ത് നിന്നും 2021 ജനുവരി 18ന് ചബഹാർ തുറമുഖത്ത് എത്തിച്ച ക്രെയിനുകളുടെ പരീക്ഷണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

140 മെട്രിക് ടൺ വാഹക ശേഷിയുള്ള വിവിധ ഉദ്ദേശ ഉപകരണമാണ് മൊബൈൽ ഹാർബർ ക്രെയിൻ. ചബഹാറിലെ ഷഹീദ് ബെഹെഷ്തി തുറമുഖത്ത്, ചരക്കുനീക്കം സുഗമമാക്കി നടത്തുന്നതിന് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന് ഈ ക്രെയിനുകൾ സഹായിക്കും.

ഷഹീദ് ബെഹെഷ്തി തുറമുഖത്തിന്റെ  അടിസ്ഥാനസൗകര്യവികസനത്തിന് ഉള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്രെയിനുകൾ കൈമാറിയത്.

ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ  നയതന്ത്ര സ്ഥലത്താണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്.


(Release ID: 1689812) Visitor Counter : 207