രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ സേന ഡ്രോൺ സ്വാമിങ് (swarming ) പ്രദർശനം നടത്തി.

Posted On: 15 JAN 2021 4:10PM by PIB Thiruvananthpuram

ദൽഹി കന്റോൺമെന്റിൽ ഇന്ന് ( ജനുവരി 15 )നടന്ന കരസേനദിന പരേഡിൽ ഡ്രോണുകളുടെ  തൽസമയ സ്വാമിങ് പ്രദർശനം നടത്തി. നിർമ്മിത ബുദ്ധി(artificial intelligence )ആധാരമാക്കി പ്രവർത്തിക്കുന്നതും തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ചതുമായ 75 ഓളം ഡ്രോണുകൾ ആണ് പ്രദർശനത്തിൽ പങ്കെടുത്തത്.
 ഇന്ത്യൻ സേന, മനുഷ്യശേഷി കേന്ദ്രീകൃതമായ അവസ്ഥയിൽനിന്നും ഭാവി സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് സാങ്കേതികവിദ്യ അധിഷ്ഠിതമായ നൂതന സ്ഥിതിയിലേക്ക് മാറുന്നതിനുള്ള തെളിവാണിത്.

 സ്റ്റാർട്ടപ്പുകൾ,എം എസ് എം ഇ കൾ,സ്വകാര്യമേഖല, അക്കാദമിക വിദഗ്ധർ, ഡിആർഡിഒ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ സേന നിരവധി സാങ്കേതിക സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഡ്രോണുകൾ കുറ്റകൃത്യ അന്വേഷണത്തിൽ സഹായിക്കുന്ന പദ്ധതി ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് ആണ് വികസിപ്പിച്ചത്.

 

***

 



(Release ID: 1688821) Visitor Counter : 149