വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യൻ വ്യവസായ മേഖലയിലെ ഗുണമേന്മയും ഉൽപ്പാദനക്ഷമതയും ഉയർത്തുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പര ‘ഉദ്യോഗ് മൻധൻ’, 2021 ജനുവരി 4 മുതൽ മാർച്ച് 2 വരെ നടക്കും

Posted On: 03 JAN 2021 12:45PM by PIB Thiruvananthpuram

ഇന്ത്യൻ വ്യവസായ മേഖലയിൽ ഗുണമേന്മയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രത്യേക വെബിനാർ പരമ്പര 'ഉദ്യോഗ് മൻധൻ' സംഘടിപ്പിക്കുന്നു.

 

വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ദേശീയ ഉത്പാദനക്ഷമത സമിതി (NPC), ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), ഇൻഡസ്ട്രി ചേംബേഴ്‌സ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2021 ജനുവരി നാലിന് തുടക്കമാകുന്ന വെബ്ബിനാറുകൾ മാർച്ച് രണ്ടോടെ അവസാനിക്കും. 2021 ജനുവരി ആറിന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിസംബോധന ചെയ്യും.

 

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള എല്ലാ വെബ്ബിനാറുകളും യൂട്യൂബിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

 

ഇന്ത്യൻ വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും, മേഖലയുടെ ഗുണമേന്മയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാനുമായി, തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ മികച്ച മാതൃകകൾ സ്വീകരിക്കാൻ പരിപാടി വഴിതുറക്കും.

 

പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രചാരകരാകുക (വോക്കൽ ഫോർ ലോക്കൽ), സ്വാശ്രയ ഭാരതം തുടങ്ങിയ ദർശനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മികച്ച വളർച്ച സ്വന്തമാക്കാൻ പരമ്പര സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

***


(Release ID: 1685825) Visitor Counter : 112


Read this release in: Marathi , Bengali , Punjabi , Tamil