വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
തോമസ് വിന്റര്‍ബര്‍ഗിന്റെ 'മറ്റൊരു റൗണ്ടിന്റെ' ഇന്ത്യന്‍ പ്രീമിയറുമായി 51-ാമത് ഐ.എഫ്.എഫ്.ഐ. ആരംഭിക്കും
തോമസ് വിന്റര്‍ബര്‍ഗിന്റെ 'മറ്റൊരു റൗണ്ട്' എന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയറോടെ ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 ജനുവരി 16 ന് ഗോവയില്‍ തുടങ്ങും. മികച്ച നടനുള്ള കാന്‍സ് അവാര്‍ഡ് ജേതാവ് മാഡ്‌സ് മിക്കല്‍സന്‍ അഭിനയിച്ച ഈ സിനിമ ഡെന്‍മാര്‍ക്കിന്റെ ഓസ്‌കാര്‍ അവാര്‍ഡ് ഔദ്യോഗിക പട്ടികയിലും ഇടം പിടിച്ചിരുന്നു.
'മെഹ്‌റുനിസ'യുടെ ലോക പ്രീമിയറിനും മേള സാക്ഷ്യം വഹിക്കും. സന്ദീപ് കുമാറിന്റെ ഈ ചിത്രം മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും. കരുത്തനായ നടന്‍ ഫാറൂഖ് ജാഫര്‍ അഭിനയിച്ച ഈ സിനിമ ഒരു സ്ത്രീയുടെ ആജീവനാന്ത സ്വപ്നത്തിന്റെ കഥ വിവരിക്കുന്നു.
കിയോഷി കുറോസവയുടെ ചരിത്രപ്രധാനമായ 'വൈഫ് ഓഫ് എ സ്‌പൈ' എന്ന നാടകത്തിന്റെ ഇന്ത്യാ പ്രീമിയറോടെ 2021 ജനുവരി 24 ന് ചലച്ചിത്ര മേള സമാപിക്കും. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ലയണ്‍ ഈ ജാപ്പനീസ് ചിത്രം നേടി.
ഐഎഫ്എഫ്‌ഐയുടെ ഈ പതിപ്പ് ആദ്യമായി ഹൈബ്രിഡ് മോഡിലാണു സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 224 പ്രശസ്ത സിനിമകളുടെ ഒരു നിര ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ ഫിലിംസ് വിഭാഗത്തിന് കീഴിലുള്ള 21 നോണ്‍-ഫീച്ചര്‍ സിനിമകളും 26 ഫീച്ചര്‍ ഫിലിമുകളും ഇതില്‍ ഉള്‍പ്പെടുന്നു.
മീഡിയ രജിസ്‌ട്രേഷന്‍ ജനുവരി 10 വരെ ചെയ്യാം. അപേക്ഷകര്‍ 2021 ജനുവരി 1 ന് 21 വയസ്സിന് മുകളിലുള്ളവരായിരിക്കണം, കൂടാതെ കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്ക് ഐഎഫ്എഫ്ഐ പോലുള്ള പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ റിപ്പോര്‍ട്ടു ചെയ്ത് പ്രൊഫഷണല്‍ പരിചയം ഉണ്ടായിരിക്കണം.
(Release ID: 1685753)
Visitor Counter : 219