ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ഗവൺമെന്റ് ഉടമസ്ഥതയിലുള്ള താമസസൗകര്യം, ഹോളിഡേ ഹോമുകൾ, പൊതുപരിപാടികൾക്കായി ഉള്ള വേദികൾ എന്നിവ ബുക്ക് ചെയ്യുന്നതിന് പുതിയ സംയോജിത ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 25 DEC 2020 4:22PM by PIB Thiruvananthpuram

‘ഇ- സമ്പദാ’ എന്ന പേരിൽ പുതിയ വെബ് പോർട്ടലും മൊബൈൽ ആപ്പും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേസ് ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു. ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഒരുലക്ഷത്തിലധികം താമസസൗകര്യങ്ങൾ, 28 നഗരങ്ങളിലായി 45 ഓഫീസ് സമുച്ചയങ്ങളിൽ, ഗവൺമെന്റ് സംഘടനകൾക്ക് ഓഫീസ് സ്ഥലം, പൊതുപരിപാടികൾക്കായി ഉള്ള വേദികൾ, 1,176 ഹോളിഡേ ഹോം റൂമുകൾ എന്നിവ ബുക്ക് ചെയ്യുന്നതിന് ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.

 

നിലവിലുള്ള നാല് വെബ്സൈറ്റുകളും (gpra.nic.in, eawas.nic.in, estates.gov.in, holidayhomes.nic.in), രണ്ട് മൊബൈൽ ആപ്പും (m-Awas, m-Ashoka5) സംയോജിപ്പിച്ചതാണ് പുതിയ പ്ലാറ്റ്ഫോം.

 

കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയാണ് ഇന്ന് ന്യൂഡൽഹിയിൽ, വെർച്ച്വൽ ആയി വെബ്സൈറ്റും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തത്. എല്ലാ സേവനങ്ങളും ഓൺലൈനായി ഒരൊറ്റ ജാലകത്തിലൂടെ ലഭ്യമാകുന്നത് കേന്ദ്രസർക്കാർ ഓഫീസർമാർക്കും വകുപ്പുകൾക്കും സൗകര്യപ്രദം ആകും എന്ന് മന്ത്രി പറഞ്ഞു.

 

രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പരാതികളും, രേഖകളും സമർപ്പിക്കുന്നതിനും, വെർച്വൽ ഹിയറിങ്ങിന് ഹാജരാകുന്നതിനും ഈ ഓൺലൈൻ സംവിധാനം സഹായിക്കും. പെയ്മെന്റ് ഡിജിറ്റൽ മാർഗ്ഗം ആയിരിക്കും. അപേക്ഷകളുടെ തൽസ്ഥിതി ഓൺലൈനായി അറിയാൻ കഴിയും. ഉപയോക്താക്കളെ ഇ-സമ്പദാ മൊബൈൽ ആപ്പും ചാറ്റ് ബോട്ടും സഹായിക്കും.

 

എൻ ഐ സി ആണ് പുതിയ വെബ്പോർട്ടലും മൊബൈൽ ആപ്പും വികസിപ്പിച്ചത്. വെബ് പോർട്ടൽ http://www.esampada.mohua.gov.in എന്ന വെബ്സൈറ്റിൽ നിന്നും, മൊബൈൽ ആപ്പ് ആൻഡ്രോയ്ഡ് പ്ലേസ്റ്റോർ/ ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

***


(रिलीज़ आईडी: 1683648) आगंतुक पटल : 290
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil , Telugu