ശാസ്ത്ര സാങ്കേതിക മന്ത്രാലയം

അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രമേളയ്ക്ക്( ISFFI) തുടക്കമായി

Posted On: 24 DEC 2020 1:22PM by PIB Thiruvananthpuram

ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്രോത്സവത്തിലെ  പ്രധാന ആകർഷണമായ അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി.  60 രാജ്യങ്ങളിൽനിന്നായി 634 ശാസ്ത്ര ചലച്ചിത്രങ്ങൾ മേളയിൽ എൻട്രിയായി ലഭിച്ചിട്ടുണ്ട്.  ശാസ്ത്രത്തിന്റെ ജനകീയ വൽക്കരണത്തിന് സഹായിക്കുന്ന വിധത്തിൽ ചലച്ചിത്ര നിർമ്മാണത്തിനുള്ള മികച്ച വേദിയാണിത്.

 

Press Information Bureau
 ശാസ്ത്രം,സാങ്കേതികവിദ്യ, കോവിഡ്  അവബോധം, സ്വാശ്രയത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ചലച്ചിത്ര വൈവിധ്യം മേളയിൽ അനുഭവിക്കാനാകുമെന്ന്  മേള ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞു. ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമാണ്  സിനിമ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 വളർന്നുവരുന്ന ചലച്ചിത്ര സംവിധായകരെ പരിപോഷിപ്പിക്കാനും നമ്മുടെ പരിചയസമ്പത്ത് അവരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ശാസ്ത്ര ചലചിത്രമേള എന്ന്  സംവിധായകനും ഐ എസ് എഫ് എഫ് ഐ,ജൂറി ചെയർമാനുമായ മൈക്ക് പാണ്ഡെ അഭിപ്രായപ്പെട്ടു.

 മേളയിൽ ഇരുന്നൂറിലധികം ചിത്രങ്ങൾ ഓൺലൈനായി സ്ക്രീൻ ചെയ്തതിനുശേഷം പുരസ്കാരത്തിനായി തിരഞ്ഞെടുത്ത ചിത്രങ്ങൾ നാളെ (ഡിസംബർ 25, 2020) പ്രഖ്യാപിക്കുമെന്ന് ഐ എസ് എഫ് എഫ് ഐ  കോർഡിനേറ്റർ ശ്രീ നിമിഷ്  കപൂർ അറിയിച്ചു.



(Release ID: 1683344) Visitor Counter : 231