വാണിജ്യ വ്യവസായ മന്ത്രാലയം

'ടേസ്റ്റ് ഓഫ് ഇന്ത്യ' പരിപാടി ബാങ്കോക്കിൽ സംഘടിപ്പിച്ചു

प्रविष्टि तिथि: 22 DEC 2020 5:05PM by PIB Thiruvananthpuram

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എപിഇഡിഎ (APEDA), 2020 ഡിസംബർ 21ന് തായ്ലൻഡിൽ, ഇന്ത്യൻ എംബസിയുമായി ചേർന്ന് വെർച്ച്വൽ ആയി ഒരു 'വാങ്ങൽ വിൽക്കൽ മേള' (BSM) സംഘടിപ്പിച്ചു. ഒരു പൊതു പ്ലാറ്റ്ഫോമിൽ കാർഷിക-ഭക്ഷ്യ മേഖലയിലെ വ്യാപാരം നടത്തുന്നത് ഇരുരാജ്യങ്ങളും തമ്മിൽ, ബന്ധപ്പെട്ട മേഖലയിലെ സഹകരണം, ശക്തിപ്പെടുത്താൻ സഹായിക്കും.

ഇത്തരത്തിൽ എപിഇഡിഎ വിവിധ രാജ്യങ്ങളുമായി നടത്തിവരുന്ന വ്യാപാര മേളയിലെ പതിമൂന്നാമത്തെതാണ് തായ്‌ലൻഡുമായി നടന്നത്. വിർച്വൽ മേളയിൽ തായ്‌ലൻഡ്ലേക്ക് കയറ്റുമതി സാധ്യതയുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദർശനം, ഇന്ത്യയിലെ വ്യാപാര സംഘടനകൾ നടത്തി. വെർച്ച്വൽ മേളയെ തുടർന്ന് 'ടേസ്റ്റ് ഓഫ് ഇന്ത്യ' പരിപാടി ബാങ്കോക്കിൽ സംഘടിപ്പിച്ചു. ഇന്ത്യയിൽനിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, ക്ഷീര ഉൽപ്പന്നങ്ങൾ, മറ്റ് റെഡി ടു ഈറ്റ് വിഭവങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഭക്ഷ്യവിഭവങ്ങൾ രുചിച്ചു നോക്കാൻ ഉള്ള അവസരവും മേളയിൽ ഒരുക്കിയിരുന്നു.

 

***


(रिलीज़ आईडी: 1682910) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Tamil , Telugu