രാഷ്ട്രപതിയുടെ കാര്യാലയം

കോവിഡ്-19 നെതിരായ പോരാട്ടത്തിൽ കിംഗ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി പോലുള്ള പൊതു ആശുപത്രികൾ പ്രധാന പങ്കുവഹിച്ചു: രാഷ്‌ട്രപതി

Posted On: 21 DEC 2020 2:34PM by PIB Thiruvananthpuram


കോവിഡ്-19 നെതിരായ പോരാട്ടത്തിൽ കിംഗ് ജോർജ്സ് മെഡിക്കൽ സർവകലാശാല പോലുള്ള പൊതു ആശുപത്രികൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ പ്രയത്‌നം കൊണ്ട്‌, വലിയ ജനസംഖ്യ, പരിമിതമായ വരുമാനം തുടങ്ങിയ സാഹചര്യങ്ങൾക്കിടയിലും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് കോവിഡ്-19 ന്റെ വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞുവെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ഇന്ന് (2020 ഡിസംബർ 21) വീഡിയോ സന്ദേശത്തിലൂടെ ലഖ്‌നൗവിലെ കിംഗ്  ജോർജ്സ് മെഡിക്കൽ സർവകലാശാലയുടെ 16-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കൊറോണയെ നേരിടുന്നതിൽ മുൻ‌നിര പോരാളികളായ കെ‌ജി‌എം‌യു പോലുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും രാഷ്ട്രപതി പ്രത്യേകം നന്ദി അറിയിച്ചു.
 
ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഇന്ത്യയിലെത്തുന്നത് കുറഞ്ഞ ചെലവിൽ ലോകോത്തര ചികിത്സ ലഭിക്കുന്നതിനാലാണ്. പുതിയതും പഴയതുമായ തലമുറയിലെ എല്ലാ ഡോക്ടർമാർക്കും രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Please click here to see the President Speech
 
***

 


(Release ID: 1682400) Visitor Counter : 183