റെയില്‍വേ മന്ത്രാലയം
ദേശീയ റെയിൽ പദ്ധതിയുടെ കരട് രൂപം ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു
Posted On:
18 DEC 2020 4:27PM by PIB Thiruvananthpuram
ദേശീയ റെയിൽ പദ്ധതിയുടെ കരട് രൂപം ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു. ശേഷി വർധിപിക്കുന്നതിലുള്ള പരിമിതികൾ മറികടക്കുന്നതും, രാജ്യത്തെ മൊത്തം ചരക്ക് നീക്കത്തിലെ വിഹിതം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
റെയിൽവേ ശൃംഖലയിലെ അടിസ്ഥാനസൗകര്യ വികസനവും, മൊത്ത ചരക്ക് നീക്കത്തിലെ വിഹിത വർധനയും ലക്ഷ്യമിട്ടാണ് ദീർഘകാല അടിസ്ഥാനത്തിലുള്ള ദേശീയ റെയിൽ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
റെയിൽവേയുടെ അടിസ്ഥാനസൗകര്യ-വ്യാപാര-സാമ്പത്തിക പദ്ധതികൾക്കുള്ള പൊതു പ്ലാറ്റഫോമായ ആയി ഇനി മുതൽ ദേശീയ റെയിൽ പദ്ധതി പ്രവർത്തിക്കും.
പദ്ധതി സംബന്ധിച്ച ആശയരൂപീകരണത്തിനായി വിവിധ മന്ത്രാലയങ്ങൾക്ക് കരട് രൂപം സമർപ്പിച്ചിട്ടുണ്ട്. 2021 ജനുവരിയോടെ പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
2030 ഓടെ രാജ്യത്തെ മൊത്തം ചരക്ക് നീക്കത്തിന്റെ 45% തീവണ്ടികളിലൂടെ ആക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. നിലവിൽ ഇത് 27 ശതമാനമാണ്. കൂടാതെ റെയിൽ ഗതാഗതത്തിന്റെ മൊത്തം ചിലവ് 30 ശതമാനം വരെ കുറയ്ക്കാനും ഇതിന്റെ ഗുണഫലങ്ങൾ യാത്രക്കാരിൽ എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ദേശീയ റെയിൽ പദ്ധതിയുടെ കീഴിൽ “ദർശനം 2024” ന്റെ ഭാഗമായി ചില അടിയന്തര പദ്ധതികൾ 2024 ഓടെ പൂർത്തീകരിക്കും. 100% വൈദ്യുതീകരണം, GQ/GD റൂട്ടുകളിലെ ലെവൽ ക്രോസിംഗ്കൾ എടുത്തുമാറ്റൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
***
(Release ID: 1682146)
Visitor Counter : 256