വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-ഓസ്‌ട്രേലിയ ഇക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ട് ശ്രീ പീയൂഷ് ഗോയൽ പുറത്തിറക്കി
Posted On:
18 DEC 2020 1:44PM by PIB Thiruvananthpuram
നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും വിദേശ നിക്ഷേപത്തിന് സാധ്യതയുള്ള വിവിധ മേഖലകൾ തുറന്നു നല്കുകയും ചെയ്യുന്നതിനാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യയിൽ വളരെയധികം സാധ്യതകളുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു.
ഭക്ഷ്യ ഉത്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധന എന്നിവയ്ക്കായി കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ കാർഷിക മേഖല തുറന്നുകൊടുത്തതായി കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി സാമ്പത്തിക-വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനായി സി.ഐ.ഐ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ഓസ്‌ട്രേലിയ ഇക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ടും മന്ത്രി പുറത്തിറക്കി.
''ബി'' യിൽ ആരംഭിക്കുന്ന ബിഗർ ട്രേഡ് ബാസ്കറ്റ്, ബെറ്റർ ട്രേഡ് ബാസ്കറ്റ്, ബാലൻസ്ഡ് ട്രേഡ് റിലേഷൻഷിപ് എന്നീ 3 ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ വളർച്ച കൈവരിക്കാൻ കഴിയുമെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും വ്യാപാര, സാമ്പത്തിക നയങ്ങൾ സമന്വയിപ്പിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ഇക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ട് നടപ്പിലാക്കാൻ ഓസ്‌ട്രേലിയ സ്ട്രാറ്റജി റിപ്പോർട്ട് പോലുള്ള സംരംഭങ്ങൾ സഹായകമാകുമെന്നും ശ്രീ ഗോയൽ വ്യക്തമാക്കി.
***
(Release ID: 1681741)
Visitor Counter : 259