വിദ്യാഭ്യാസ മന്ത്രാലയം

വരാൻപോകുന്ന മത്സര പരീക്ഷകളുടെയും ബോര്‍ഡ് പരീക്ഷകളുടെയും പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർഥികൾ എന്നിവരുമായി വെർച്ച്വൽ ആയി ആശയവിനിമയം നടത്തി

Posted On: 10 DEC 2020 3:12PM by PIB Thiruvananthpuram

 

വരാൻപോകുന്ന മത്സര പരീക്ഷകൾ, ബോർഡ് പരീക്ഷകൾ എന്നിവയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിശാoഗ് രാജ്യത്തെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരുമായി വെർച്ച്വൽ ആശയവിനിമയം നടത്തി.

2021ലെ ജെഇഇ മെയിൻ പരീക്ഷ നാല് തവണയായി നടത്താനുള്ള നിർദ്ദേശം പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അവസാനം തുടങ്ങി മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി, ഓരോതവണയും മൂന്നു-നാലു ദിവസം ആയി പരീക്ഷ നടത്താനാണ് നിർദ്ദേശം വന്നിട്ടുള്ളത്. ജെഇഇ മെയിൻ-2021 പരീക്ഷയുടെ സിലബസ് മുൻ വർഷത്തേത് തന്നെയായിരിക്കും.

വരുന്ന അക്കാദമിക് വർഷത്തേക്ക് പ്രവേശനത്തിനായി, ഒന്ന്/രണ്ട്/മൂന്ന്/നാല് തവണ ജെഇഇ മെയിൻ 2021 പരീക്ഷ എഴുതാൻ ഉദ്യോഗാർഥികൾക്ക് അവസരം നൽകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. റാങ്ക് നിർണയത്തിനായി ഇവയിൽ ഏറ്റവും മികച്ച പ്രകടനം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ദേശീയ മെഡിക്കൽ കമ്മീഷനുമായി ചർച്ച ചെയ്ത ശേഷം 'നീറ്റ്2021 (യു.ജി ) പരീക്ഷയ്ക്കുള്ള തീയതി തീരുമാനിക്കും.

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചകൾ നടന്നുവരികയാണെന്നും പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രാക്ടിക്കൽ ഉൾപ്പെടെ ബോർഡ് പരീക്ഷകളുടെ തീയതി സംബന്ധിച്ച് സിബിഎസ്ഇ ഇനിയും തീരുമാനം എടുക്കേണ്ടതുണ്ട്. പരീക്ഷയ്ക്ക് മുമ്പായി ക്ലാസ്സുകളിൽ പ്രാക്ടിക്കൽ നടത്താൻ അവസരം ലഭിച്ചില്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക്, ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസിലെ ഒഴിവാക്കിയ പാഠ്യപദ്ധതികളെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയായി,  പുതുക്കിയ പാഠ്യപദ്ധതി സിബിഎസ്ഇ അതിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒഴിവാക്കിയ ഭാഗത്തിന്റെ സംക്ഷിപ്തരൂപവും ചേർത്തിട്ടുണ്ട്. സംശയങ്ങളുണ്ടെങ്കിൽ സ്കൂളുകൾക്ക് സിബിഎസ്ഇ-യെ ബന്ധപ്പെടുകയോ സിബിഎസ്ഇ-യുടെ www.cbseacademic.nic.inവെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. ഓരോ പാഠ ഭാഗത്തിന്റെയും വീഡിയോ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ സിബിഎസ്ഇ-ക്ക് നിർദ്ദേശം നൽകുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.(Release ID: 1679713) Visitor Counter : 157