രാജ്യരക്ഷാ മന്ത്രാലയം

യു.എ.ഇ, സൗദി അറേബ്യ സന്ദർശനത്തിനായി കരസേനാമേധാവി യാത്രതിരിച്ചു

प्रविष्टि तिथि: 08 DEC 2020 3:13PM by PIB Thiruvananthpuram



2020 ഡിസംബർ 9 മുതൽ 14 വരെ നീളുന്ന യു.എ.ഇ, സൗദി അറേബ്യ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം.എം. നരവനെ യാത്രതിരിച്ചു. ചരിത്രത്തിൽ, ഇതാദ്യമായാണ് ഒരു ഇന്ത്യൻ കരസേനാ മേധാവി, ഇരു രാഷ്ട്രങ്ങളും സന്ദർശിക്കുന്നത്.

ഡിസംബർ 9,10 തീയതികളിൽ ആണ് അദ്ദേഹം യു.എ.ഇ സന്ദർശിക്കുന്നത്. മുതിർന്ന സേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തും.

തുടർന്ന്  ഡിസംബർ 13, 14 തീയതികളിൽ സൗദി അറേബ്യ സന്ദർശനം നടത്തും.സൗദി അറേബ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിരവധി ചർച്ചകൾ നടത്തും.

***


(रिलीज़ आईडी: 1679126) आगंतुक पटल : 318
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Punjabi , Tamil