റെയില്‍വേ മന്ത്രാലയം

റെയിൽ‌വേ ചരക്ക് നീക്കം 2020 ലെ ഏറ്റവും ഉയർന്ന നിരക്കിൽ

Posted On: 01 DEC 2020 4:01PM by PIB Thiruvananthpuram

2020 നവംബർ മാസത്തിൽ  ചരക്ക് നീക്കത്തിലൂടെയുള്ള വരുമാനത്തിലും ചരക്ക് നീക്കത്തിലും ഇന്ത്യൻ റെയിൽ‌വേ മുന്നേറ്റം കാഴ്ച വച്ചു.

ഉയർന്ന ലക്‌ഷ്യം വച്ചുള്ള പ്രവർത്തനത്തിലൂടെ, 2020 നവംബർ മാസത്തെ ചരക്ക് നീക്കം, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തെയും അളവിനെയും മറികടന്നു.

2020 നവംബർ മാസത്തിൽ ഇന്ത്യൻ റെയിൽ‌വേ 109.68 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 100.96 ദശലക്ഷം ടൺ ചരക്കുമായി താരതമ്യം ചെയ്യുമ്പോൾ 9% കൂടുതലാണ്. ചരക്ക് നീക്കത്തിലൂടെ മാത്രം 10657.66 കോടി രൂപ ഇന്ത്യൻ റെയിൽവേ വരുമാനം നേടി. ഇതേ കാലയളവിലെ കഴിഞ്ഞ വർഷത്തെ വരുമാനമായ 10207.87 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 449.79 കോടി രൂപ (4%) കൂടുതലാണ്.

 

***(Release ID: 1677430) Visitor Counter : 6